N.M.M. സ്കോളർഷിപ്പ്

National Means-cum-Merit Scholarship (NMMS) എന്ന പരീക്ഷയിൽ സ്കോളർഷിപ്പ് നേടുക എന്നത് കുട്ടികളുടെ വലിയൊരു ആഗ്രവും സ്കൂളിന് ഒരു അഭിമാനവും ആയിത്തീർന്നിട്ടുണ്ട്. വർഷത്തിൽ 12,000/- രൂപ വീതം നാല് വർഷത്തിലായി 48,000/- ലഭിക്കുന്നുവെന്നതാണ് ഇതിന്റെ ആകർഷണം.

അപേക്ഷിക്കാനുള്ള യോഗ്യതകൾ

വാർഷിക വരുമാനം 3,50,000 രൂപയ്ക്ക് താഴെയുള്ള മാതാപിതാക്കളുടെ കുട്ടികൾ ആയിരിക്കണം.

OBC വിഭാഗത്തിൽ ഉള്ളവർക്ക് ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ 55% വും SC കുട്ടികൾക്ക് 50%മാർക്ക്‌ വേണം.

സ്കോളർഷിപ്പ്പരീക്ഷയിൽ യോഗ്യതനേടുന്നവർക്ക് വർഷം 12,000 രൂപയാണ് ലഭിക്കുക. ഒൻപതാം ക്ലാസ്സിൽ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികൾ നല്ല മാർക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കിൽ സ്കോളർഷിപ് തുടരും. പത്താം ക്ലാസ്സിൽ 60% ന് മുകളിൽ മാർക്ക്‌ വാങ്ങിയാൽ പ്ലസ് ടു വരെ സ്കോളർഷിപ് തുടരും.

പരീക്ഷയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ

  • അടിസ്ഥാന ശാസ്ത്രം (Basic science)
  • സാമൂഹ്യ ശാസ്ത്രം (Social science )
  • ഗണിതം (Maths)
  • മാനസിക ശേഷി പരിശോധന (Mental ability)

വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഒരു ജില്ലക്കും വ്യത്യസ്ഥ കട്ട് ഓഫ് മാർക്കാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും കൂടിയ കട്ട് ഓഫ് മാർക്ക് മലപ്പുറം ജില്ലക്കാണ്. ആ നിലക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുക എന്നത് വലിയ അംഗീകാരമായി കണക്കാക്കുന്നു. വിവിധ വർഷങ്ങളിൽ ഇതാനായി സ്കൂൾ നടത്തിയ ശ്രമങ്ങളും നേട്ടങ്ങളുമാണ് ഈ പേജിൽ നൽകുന്നത്.

2017-2018

 
N.M.M. സ്കോളർഷിപ്പ് നേടിയവർ

2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിൽ ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

2022-2023

 
NMMS വിജയികളെ മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് ആദരിക്കുന്നു

2022-23 അധ്യയനവർഷത്തിൽ പരീക്ഷ എഴുതിയവരിൽനിന്ന് 10 പേർക്ക് സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി. ഒരു വർഷം നീണ്ടുനിന്ന തീവ്രപരിശീലനത്തിന്റെ കൂടി ഫലമായിരുന്നു. ഈ വർഷത്തെ അഭിമാനാർഹമായ നേട്ടം. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നേടിയ കുട്ടികളെ ആദരിച്ചു. നേരത്തെ സ്കൂളിന്റെ വക ഉപഹരവും മെമന്റോയും പൊതു ചടങ്ങിൽ വെച്ച് നൽകിയിരുന്നു.

2023-2024

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതിയായായ ഈ പരീക്ഷക്ക് ഈ വർഷവും സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകി. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷ നടത്തി അമ്പതോളം വിദ്യാർഥികളെ തെരഞ്ഞെടുത്തു. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവന്നു.

2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നിന്നും 4 കുട്ടികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.

2024-2025

2025-2026

 
NMMS വിജയികളെ ആദരിച്ച് പി.ടി.എ. സ്ഥാപിച്ച ബോർഡ്

2025-26 അധ്യയന വർഷത്തെ Nmms കോച്ചിങ്ങിനുള്ള കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റ്‌ 2025 ജൂൺ മാസം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 75 കുട്ടികളെ Nmms കോച്ചിങ് നൽകുന്നതിനായി തെരഞ്ഞെടുത്തു. ജൂലൈ മാസം ആദ്യ ആഴ്ച മുതൽ കുട്ടികൾക്ക് രാവിലെ 9 മണി മുതൽ 9.35 വരെ കോച്ചിംഗ് ആരംഭിച്ചു.

ആഴ്ചയിൽ 4 മോഡൽ പരീക്ഷകൾ നടത്തി. ആദ്യപരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്ന 40 കുട്ടികളെ രണ്ടാമത്തെ പരീക്ഷയിൽ ഉൾപ്പെടുത്തി. അതിൽ നല്ല മാർക്ക് നേടുന്ന 20 കുട്ടികളെ അടുത്ത പരീക്ഷയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തിയിരുന്നത്. ഈ പരീക്ഷകളിൽ അവർക്ക് പ്രയാസം നേരിടുന്ന വിഷയങ്ങളിൽ അതാതു വിഷയങ്ങളുടെ അധ്യാപകർ സംശയ നിവാരണം നടത്തി. ഈ വർഷം പരീക്ഷ ജനുവരിയിൽ നടക്കുന്നത് വരെ ആകെ 40 മോഡൽ പരീക്ഷകൾ കുട്ടികൾക്ക് നടത്തി.

 
NMMS വിജയികളെ ആദരിക്കുന്നു

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ നടത്തുന്ന Nmms കോച്ചിങ് പദ്ധതിയായ IMBIBE ലൂടെ ഓൺലൈൻ പരീക്ഷകൾ എല്ലാ അവധി ദിവസങ്ങളിലും രാത്രി കുട്ടികൾക്ക് നടത്തിയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒരു സ്ക്രീനിംഗ് ടെസ്റ്റ്‌ നടത്തി അതിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് 3 ദിവസത്തെ camp ഫിസിക്സ്‌, കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളിൽ നൽകി. NMMS പരീക്ഷയുടെ അതേ മോഡലിൽ 2 പരീക്ഷകളും നടത്തി.

ജനുവരി 21 നടന്ന പരീക്ഷക്ക് വേണ്ട നിർദേശങ്ങൾ NMMS ചാർജുള്ള സുജിത ടീച്ചർ, ഷാഹിന ടീച്ചർ എന്നിവർ നൽകി. പ്രധാനാധ്യാപകൻ ആസഫലി, സീനിയർ അധ്യാപകൻ പി.ഡി മാത്യു വിജയാശംസകൾ നേർന്ന് സംസാരിച്ചു.

KSTA, KSTU എന്നീ അധ്യാപക സംഘടനകൾ നടത്തിയ NMMS മോഡൽ പരീക്ഷകളിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.

2026 ജനുവരി 21ന് നടന്ന Nmms പരീക്ഷയിൽ 75 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 6 കുട്ടികൾ Nmms സ്കോളർഷിപ്പിന് അർഹരായി. 60 പേര് Nmms പരീക്ഷ ജയിച്ചു.

സ്കോളർഷിപ്പിന് യോഗ്യത നേടിയ കുട്ടികൾ

1. സഹ്‍ല ഇ 2. നിവേദ്യ വി പി 3. മുഹമ്മദ് അഷ്‍മിൽ എ 4. ഫാത്തിമ അഞ്ചല ഇ സി 5. തന്മയ എം 6. മുഹമ്മദ് ഷംവീൽ പി എം

2026-2027 അധ്യയന വർഷത്തിലേക്കായി നടത്തിയ പ്രവേശനോത്സവ ചടങ്ങിൽ ഇവർക്ക് ഉപഹാരം നൽകി.