2020 ലെ ഭീകരൻ
ലോകം മുഴുവൻ കോവിഡ്- 19 പടരുകയാണ്. കൊറോണ വൈറസ് നമ്മളിലേക്ക് പകരേണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കുകയാണ് വേണ്ടത്. വാട്സ് ആപ്പിലൂടെ കിട്ടുന്ന വാർത്തകളെല്ലാം വിശ്വസിച്ച് അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നത് ശരിയല്ല. ഇത് ദോഷം ചെയ്യും.
സ്കൂളുകൾ ഒന്നും ഇല്ലാത്ത കാലമാണ്. അതുകൊണ്ട് തന്നെ ഈ ഒഴിവുസമയം നമുക്ക് പലതരത്തിൽ ഉപയോഗിക്കാം. നമുക്ക് പുസ്തകങ്ങളോ പത്രങ്ങളോ വായിക്കാം. ചിത്രം വരയ്ക്കാം. വീട്ടിലെ പല ജോലികളും ചെയ്യാം.. ചെടികൾ നനയ്ക്കാം. വീടും പരിസരവും വൃത്തിയാക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പു പയോഗിച്ച് കഴുകണം. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് വയ്ക്കാൻ മറക്കരുതേ..
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|