ഭാഗ്യകാലം

കൊറോണക്കാലം
മലയാളി ലോക്കായ കാലം
ലോക് ഡൗൺ കാലം ..
എന്നാൽ
ഇത് ഭാഗ്യകാലമാണ്..
ഓരോ നഗരത്തിനും
ഓരോ പൊതുയിടത്തിനും
ഓരോ ഊടുവഴിക്കും
ഭാഗ്യകാലം..
അവിടെയൊന്നും
മലിനമാക്കാൻ ആരുമില്ലല്ലോ..
ദുർഗന്ധം വമിപ്പിക്കാൻ
ആരുമില്ലല്ലോ ..
ഓഫീസിലേക്കിറങ്ങുമ്പോൾ
ഒരു കയ്യിൽ
വീട്ടിലെ മാലിന്യങ്ങൾ കരുതുന്നവർ
ഇപ്പോൾ
ലോക്കായി കിടക്കുവല്ലേ ...
ഒരു സെക്കന്റ് പോലും ഇടതടവില്ലാതെ
കയ്യിൽ കിട്ടുന്നതെന്തും അലക്ഷ്യമായി
വലിച്ചെറിഞ്ഞവൻ
ഇപ്പോൾ പഠിക്കുന്നത്
ശുചിത്വ പാഠം.
ഉറവിട മാലിന്യസംസ്‍കരണം അസാധ്യമാണെന്ന് പറഞ്ഞ്
ചെണ്ട കൊട്ടിയിറങ്ങിയവർക്ക്
ഇന്നറിയാം
അത് സാധ്യമാണെന്ന്..
പുഞ്ചിരിയോടെ
ഓരോ നഗരവും
ഓരോ പൊതുയിടവും
ഓരോ ഈടുവഴിയും പ്രാർത്ഥിക്കുന്നുണ്ടാവും
ഈ നല്ലകാലം
അവസാനിക്കരുതെന്ന്...
പുഞ്ചിരിക്കാലം
അവസാനിക്കരുതെന്ന് ..


 

സന ഫാത്തിമ പി. കെ.
10 C ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത