ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/മാലിന്യ മുക്തം

മാലിന്യ മുക്തം


ഒന്ന് ചത്ത് മറ്റൊന്നിന് വളമാകുക എന്ന ഒരു തത്വം പൊതുവേ പറയാറുണ്ടല്ലോ. ഇവിടെ ഇന്ന് ലോകം ഒരു പോലെ ചർച്ച ചെയ്യുന്ന കോവിഡ് 19 കൊറോണ ലക്ഷങ്ങളെ ഇല്ലാതാക്കി അതിലുപരി അത് മനുഷ്യന്റെ അകത്തും പുറത്തും കെട്ടിക്കിടന്ന മാലിന്യത്തെയും ഇല്ലാതാക്കി എന്ന് കാണാം നമുക്കറിയാം നമുക്ക് സുഖമായി ജീവിക്കാൻ നമ്മുടെ ചുറ്റുപാടുകളെ ഒരു മര്യാദയുമില്ലാതെ ചൂഷണം ചെയ്തു. വൃക്ഷങ്ങൾ മുറിച്ചുമാറ്റിയും കുന്നിടിച്ചും വയലും കായലും നികത്തി പൂഴി വാരിയും മാലിന്യങ്ങൾ ഒഴുക്കിയും വിഷലായനികൾ തെളിച്ചും രാസ വളങ്ങൾ ഇട്ടും പുകപടലങ്ങൾ വിതറിയും പാലങ്ങളും മാനം മുട്ടുന്ന കെട്ടിടങ്ങളും മൊബൈൽ ടവറുകളും എന്തിനധികം ഈശ്വരാരാധന കേന്ദ്രങ്ങൾ പോലും, നിലനിൽപ്പ് തന്നെ അപകടമാക്കി. ഇന്നതിനെ നിയന്ത്രിക്കാൻ ഒരു കോവിഡ് 19 ന് സാദിച്ചിരിക്കുന്നു. നമുക്ക് ചുറ്റും ഇന്ന് പടലങ്ങളോ പൊടിപടലങ്ങളോ ഉയരുന്നില്ല. കീടനാശിനി പ്രയോഗങ്ങളില്ല. വൃക്ഷങ്ങൾ മറിഞ്ഞ് വീഴുന്ന ശബ്ദം ഇല്ല. വയലും കായലും കുന്നും നദികളും തൊട്ട് കളിയില്ല. പാലങ്ങളും കെട്ടിടങ്ങളും ഉയരുന്നില്ല. മണ്ണ് മാന്തിയന്ത്രവും ഇരസിപ്പായുന്ന വാഹനങ്ങളും ഇല്ലേ ഇല്ല. അന്തരീക്ഷത്തിൽ നിന്ന് കിളികളുടെയും കാറ്റിന്റെയും മനോഹര മൂളൽ കേൾക്കുന്നു. എങ്ങും മാലിന്യമുക്തം. ഇത് തന്നെ മനുഷ്യ മനസ്സിലും . മാലിന്യ കൂമ്പാരമായ മനുഷ്യ മനസ്സും മുക്തമായിരിക്കുന്നു. കളവും ചതിയും ഇല്ലാത്ത മനുഷ്യരെല്ലാരും ഒന്നുപോലെ തോന്നിപ്പിച്ച ഒരു കൊറോണ കാലം. ( മതവും ജാതിയും പള്ളിയും അമ്പലവും ചർച്ചും) നിറവും സമ്പത്തും സൗന്ദര്യവും ദേഷ്യവും വ്യത്യസ്തമില്ലാതാക്കിയ ലോകത്തെവിടെയും ദേശ വിരുദ്ധ യുദ്ധമോ മത-വർഗീയസംഘട്ടനമോ തീവ്രവാദ പോരാട്ടമോ രാഷ്‍ട്രീയ കൊലപാതക പേരാട്ടങ്ങളോ പിടിച്ച് പറിയോ വ്യഭിചാരമോ കുടുംബ പ്രശ്നങ്ങളോ പ്രണയ പ്രതികാരങ്ങളോ ജയ പരാജയ പ്രശ്നങ്ങളോ ചർച്ച ചെയ്യാത്ത നല്ല മനുഷ്യരെ കുറിച്ചുള്ള വാർത്തകൾ മാത്രം പ്രചരിക്കുന്ന കാലം. എല്ലാ മതങ്ങൾക്കും ഈശ്വരൻ ആഗ്രഹിച്ച ഈ നല്ല കാലം കടന്ന് വരാൻ ഒരു മഹാമാരിക്ക് ഇടപെടേണ്ടി വന്നു എന്ന ഒറ്റ സങ്കടം മാത്രമാണ് മനസിനെ അലട്ടുന്നത്


ഫാത്തിമത്ത് സഫ കെ
9 എഫ് ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം