പ്രതിരോധം

മനുഷ്യജീവിതത്തിലെ മൂന്ന് കണ്ണികളാണ് പരിസ്ഥിതി, ശുചിത്വം, പ്രതിരോധം .എന്നാൽ ഇന്ന് ഇവ മൂന്നും നശിച്ചു കൊണ്ടിരിക്കുകയാണ് .ഇതിനു കാരണം നാം മനുഷ്യർ തന്നെയാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട മാനവർ തന്നെ പരിസ്ഥിതിയെ ശിക്ഷിക്കുന്നു. വൃക്ഷങ്ങളാൽ നിറയെണ്ട ഭൂമിയെ നാം പാറകൾ കൊണ്ട് നിറക്കുന്നു . ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആ ദിനത്തിൽ ഒരു തൈയെങ്കിലും നാം നടണം. ശുചിത്വം രണ്ടു തരമാണ് ഉള്ളത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും.വ്യക്തിശുചിത്വം എന്നാൽ മനസും ശരീരവും വൃത്തിയായി സൂക്ഷിക്കുക .യോഗ, വ്യായാമം എന്നിവ വ്യക്തി ശുചിത്വത്തിന് സഹായകമാണ്. പരിസര ശുചിത്വമെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മനുഷ്യ ശരീരത്തിന് ഈ കാലത്ത് ആവശ്യമായ ഒരു കാര്യമാണ് പ്രതിരോധശേഷി .ഒരു രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് അതിനു മുമ്പെ പ്രതിരോധിക്കുന്നതാണ്.ഈ സമയം പ്രതിരോധത്തിന് വളരെ പ്രധാന്യമുണ്ട് കോവിഡ് എന്ന മഹാ മരിയെ നമ്മുക്ക് ഒന്നിച്ചു നേരിടാം


ഹേമ രാജ്. പി
8 H ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം