ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ലോകം കുലുക്കി കൊറോണ

ലോകം കുലുക്കി കൊറോണ

ലോകമാകെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ് -19.ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറി‍ഞ്ഞത്.ഈ മാരക വൈറസ് 165 രാജ്യങ്ങളിലേക്ക് ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. ഇതിൽ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയും ഉൾപ്പെടുന്നു.പേടിയില്ലാത്ത രോഗമായി മാറ്റിവെച്ച ചുമയും ജലദോഷവും ഇപ്പോൾ നമുക്ക് പേടിസ്വപ്നമായി. രാജ്യം പ്രതിരോധനങ്ങൾ കൊണ്ടുവരികയും കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു.


ഊണും ഉറക്കവും ഇല്ലാതെ രാവും പകലും ആശുപത്രിയിലും റോഡുകളിലും പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഡോക്ടർമാരെയും മറ്റ് സന്നദ്ധസേനയെയുമാണ് നാം ആദ്യം അഭിനന്ദിക്കേണ്ടത്.ഇതിനിടയിൽ കേരളം ഒട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ തന്നെ ഇരിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.എങ്കിലും അനാവശ്യമായി പുറത്തിറങ്ങി പോലീസിനെ കബളിപ്പിക്കുന്നവരുണ്ട്. ഇവരെയാണ് ആദ്യം ശിക്ഷിക്കേണ്ടതും. പോലീസുകാർ ഇവരെ ആദ്യ ദിവസങ്ങളിൽ ശിക്ഷിച്ചില്ലെങ്കിലും പിന്നീട് കർശന നിയന്ത്രണം വരികയായിരുന്നു. ഇതോടെ പുറത്തിറങ്ങുന്ന മഹാന്മാരുടെ അഹങ്കാരവും കുറഞ്ഞു.സന്നദ്ധസേനകൾ റോഡുകളിൽ മാത്രമല്ല, വിദേശത്തുനിന്ന് വരുന്നവരെ വീട്ടിലേക്ക് വിടാതെ ആശുപത്രി ഐസോലേഷനിലേക്ക് വിടാനും ഇവരെ കൃത്യമായി ബോധവൽക്കരിക്കാനും കഴിയുന്നു. പട്ടിണി കിടക്കുന്ന ജനങ്ങൾക്ക് വേണ്ടിവരുന്ന എന്ത് സഹായവും ചെയ്യാൻ മടിയില്ലാതെ നിൽക്കുകയാണ് ഇവർ.അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ സന്നദ്ധ സേനകളും ഒന്നിച്ച് മനസ്സുകൾ തമ്മിൽ കോർക്കുന്നു.


കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായാണ് കണ്ടുപിടിച്ചിരിക്കുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ് ഇൗ വൈറസ് പടരുന്നത് . വൈറസിനെ പ്രതിരോധിക്കാൻ ഡോക്ടർക്കുമാത്രമല്ല, ശ്രദ്ധിച്ചാൽ നമുക്കും സാധിക്കും. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ നിരന്തരം കഴുകണം.പുറത്തു പോകുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാലയോ ധരിക്കണം.രോഗലക്ഷണമുള്ളവരുമായ് സംസാരിക്കുമ്പോൾ 1മീറ്റർ അകലം പാലിക്കണം.സർക്കാർ പറയുന്നതു കൂടി അനുസരിച്ചാലേ ഇതിനെ പൂർണമായും പ്രതിരോധിക്കാൻ പറ്റൂ. സമൂഹ വ്യാപനം തടയാനാണ് ഇത്തരത്തിലുള്ള സ്വയം പ്രതിരോധപ്രവർത്തനവും ലോക്ക് ഡൗണും പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് സർക്കാറിനും ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രമല്ല പറയുന്നത് ലോകത്താകെയുള്ള ജനങ്ങൾക്ക് വേണ്ടിയാണ്. അത് നാം അനുസരിച്ചേ പറ്റൂ.


ഈ കൊറോണക്കാലത്ത് എനിക്ക് ഒന്നേ പറയാനുള്ളൂ.ഉറക്കമൊഴിച്ചും വീട്ടിൽ പോകാതെയും ലോക്ക് ഡൗൺ സമയത്ത് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർ കഷ്ടപ്പെടുമ്പോൾ അത് ലംഘിച്ച് പോകുന്ന അഹങ്കാരികളായ ജനങ്ങളെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. ജനങ്ങളെയാണ് അടിച്ചമർത്താനായി കോവിഡ് ഈ ലോകത്ത് താണ്ഡവമാടുകയാണ്. ഇതിനെ നമുക്ക് പ്രതിരോധിച്ചേ പറ്റൂ. അനുസരിക്കാം, വൈറസിനെ അതിജീവിക്കാൻ മനസുകൾ തമ്മിൽ ഒന്നിക്കാം, നല്ല നാളേയ്ക്കായി പ്രാർത്ഥിക്കാം.

ആദിത്ത് കെ പി
9F ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം