ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മനുഷ്യ ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഫലമോ മറിച്ച് പ്രകൃതി ഒത്തമമായോ രൂപപ്പെട്ട ഒന്നാണ് പരിസ്ഥിതി. ജീവജാലങ്ങളും പ്രകൃതിയും തമ്മിലുളള ബന്ധം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവയെ ഇരകളാക്കുന്ന ജീവജാലങ്ങളാണ് നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങിയത് . ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട് . പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നതു തന്നെ ഇതിനു കാരണം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യൻറ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൽ നഷ‌്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റപാടാണ് നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങിയത് . ഒരു ജീവിയുടെ ജീവിതചക്രവും അതിൻറ സ്വാഭാവ സവിശേഷതകളും രൂപപ്പെടുന്നതിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട് . വിവിധ ശാസ‌്ത്രശാഖകൾ പല തരത്തിലാണ് പരിസ്ഥിതിയെ നിർവഹിച്ചിട്ടുള്ളത് . ഈ പരിസ്ഥിതിയെ മനുഷ്യൻ ദുരുപയോഗം ചെയ്യുന്നു. വിശാലമായ ഈ മഹാപ്രപഞ്ചത്തെ പരിഗണിച്ചുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ് . എന്നാൽ ഈ പ്രപഞ്ചത്തെ ഒറ്റയ്ക്ക് നശിപ്പിക്കാനുളള തീരുമാനത്തിലാണ് അവനെന്ന് തോന്നി പോകും. ബോധപൂർ വ്വം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് മനുഷ്യൻ. അതുകൊണ്ടാണ് മനുഷ്യൻ ഈ ഭൂമുഖത്തെ ക്യാൻസർ എന്ന് പറയുന്നത് . മനുഷ്യൻ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന പരിക്കുകൾ കണ്ടാൽ സ്വാർത്ത മോഹത്തോടെ, തികഞ്ഞ ദു:സാമർഥ്യത്തോടെ അവൻ പരിസ്ഥിതിയെ ഉപഭോഗിക്കുന്നു. മനുഷ്യരുടെ ആവശ്യത്തിനുളള വൈവിധ്യങ്ങൾ പ്രകൃതിയിലുണ്ട് . എന്നാൽ അത് പ്രകൃതി തരുന്നുമുണ്ട് . പക്ഷെ മനുഷ്യൻ അവൻെറ അത്യാർത്തി കാരണം പരിസ്ഥിതിയെ മലിനമാക്കുന്നു. കുന്നുകൾ ഇല്ലാതാക്കുന്നതും ജലസ്രോതസ്സുകളായ തോടുകളും, പുഴകളും, വയലുകളും ഇല്ലാതാക്കുന്നതും മണലൂറ്റലും നദികളുടെ ആഴം വർദ്ധിക്കലും പരിസ്ഥിതിക്ക് വളരെയധികം ഗുരുതരമാണ് . കുന്നുകളും മലനിരകളും ഏതൊരു നാടിൻെറയും അനുഗ്രഹമാണ് . പക്ഷെ മനുഷ്യർ ഈ കുന്നുകളും മലനിരകളും നികത്തി പല പല കെട്ടിടങ്ങൾ നിർമ്മിച്ചു തുടങ്ങി. ഇതിൻെറ ഫലമായാണ് മാനവരാശി ഇന്നഭിമുഖീകരിക്കുന്ന മഹാവിപത്തുകളിലൊന്നായ ആഗോളതാപനമുണ്ടാകുന്നത് . ക്രമാതീതമായി ചൂട് വർദ്ധിക്കുന്നു. ആധുനിക ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ജീവിത പ്രതിസന്ധിയാണ് ജലദൗർലഭ്യം. ലോകം മുഴുവൻ കുടിവെളളത്തിനായി ബുദ്ധിമുട്ടുന്നു. നമ്മൾ നേരത്തേ പറഞ്ഞതുപോലെ തന്നെ നമ്മുടെ ജലസ്രോതസ്സുകളായ വയലുകളും തോടുകളും നികത്തുന്നതുകൊണ്ടാണ് ഇന്ന് നമ്മൾ ജലദൗർലഭ്യം നേരിടുന്നത് .ഇങ്ങനെ പോയാൽ "വെളളം വെളളം സർവ്വത്ര; ഒരു തുളളി കുടിക്കാൻ ഇല്ലത്രെ!’’ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ അധിക സമയം വേണ്ടി വരില്ല. പരിസ്ഥിതി സാക്ഷരത തത്വത്തിൽ ഇടം നേടിയ കേരളം ഇന്ന് വൻതോതിലുള്ള മരം മുറിക്കൽ കാരണം ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്നു. മഴകാലത്ത് വേരുകളുടെ സംരക്ഷണമില്ലാതെ വരുന്നത് വനപ്രദേശങ്ങൾ രൂക്ഷമായ മണ്ണൊലിപ്പിന് കാരണമാകുന്നു. ജലം ശേഖരിക്കുന്നതിലും മഴ പെയ്യിക്കുന്നതിലുമെല്ലാം പ്രധാനപങ്കുവഹിക്കുന്ന വൃക്ഷങ്ങളെ വെട്ടിനശിപ്പിക്കുന്നത് പ്രകൃതിയുടെ ജെെവഘടനയെ തകർക്കുന്നു. മലിനീകരണമാണ് പ്രപഞ്ചം നേരിടുന്ന വൻഭീഷിണി. വ്യവസായശാലകളിൽ നിന്നും ഒഴുക്കിവിടുന്നത് മാലിന്യങ്ങളാണ് . ഈ മാലിന്യങ്ങൾ നദികളെ വിഷമയമാക്കുന്നു. കൂടാതെ കൃഷിക്കായി മനുഷ്യൻ ഉപയോഗിക്കുന്ന കീടനാശിനികളും വളങ്ങളും പരിസ്ഥിതിയുടെ താളം തെറ്റിക്കുകയും ആവാസവ്യവസ്ഥ തകരുകയും ചെയ്യുന്നു. ഇരുപത് മൈക്രോണിൽ താഴെ ഭാരമുളള പ്ലാസ്റ്റിക്ക് ബാഗുകൾ, പ്ലാസ്റ്റിക്ക് പാഴ‌്‌വസ്തുകൾ, പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ നിരത്തുകളിലും പറമ്പുകളിലും നദികളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമെല്ലാം നിറഞ്ഞുകിടക്കുന്നത് ഒരു പകവനുനസനസാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ഇത് മണ്ണിൻറ സന്തുലിതാവസ്ഥ നഷ‌്ടപ്പെടുത്തുകയും ജലജീവികളുടെ നിലനിൽപ്പിന് ബാധിക്കുകയും ചെയ്യുന്നു. പരിസ്ഥിതി നാശം നമ്മുടെ നാടിനെ പ്രകൃതിദുരന്തങ്ങളായ പ്രളയം, ഉരുൾപൊട്ടൽ, സുനാമി എന്നിവയിലേക്ക് കൊണ്ടെത്തിക്കുന്നു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 -ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമായ 2018-ലെ വെള്ളപ്പൊക്കം മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകൾക്ക് ഉത്തമ ഉദാഹരണമാണ് . മനുഷ്യനാവശ്യമുള്ള ഭക്ഷണം, വസ്ത്രം, പാർപ്പിടം, ഔഷധം തുടങ്ങിയവയെല്ലാം തരുന്നത് അപൂർവ്വവും അമൂല്യവുമായ ജൈവവൈവിധ്യമാണ് . ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻെറ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലും ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ച് കുട്ടികളിൽ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിൻെറ ആവശ്യകത ഉളവാക്കുന്നു. കൂടാതെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൈകൾ കുട്ടികൾക്ക് നൽകി വൃക്ഷതൈകൾ വച്ചുപിടിപ്പിക്കേണ്ടതിൻെറ ബോധം കുട്ടികളിലുണർത്തുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എതൊരു വ്യക്തികയുടെയും കടമയാണ് . അതുകൊണ്ട് നാം ഇന്നത്തെ കാലഘട്ടത്തിൽ നിന്ന് പണ്ടത്തെ കാലഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഇന്ന് പല വീടുകളിലും ഓരോർ ത്തർക്കും രണ്ടു മൊബൈൽ വീതവും ഒരു വാഹനമെങ്കിലും കാണാം. ആർഭാടത്തിൽ നിന്നും ആവശ്യത്തിലേക്കുളള തിരിച്ചു പോക്കാണ് പരിസ്ഥിതി സംരക്ഷണത്തിൻറ പ്രവൃത്തി പഥം. പ്രകൃതിക്ക് ദോഷകരമാവാത്ത ജീവിതരീതിയായ ഹരിതജീവനത്തിൻറ ഉപാസകനായിരുന്ന ഗാന്ധിജി ഇതിൻെറ ഭാഗമായി വിഭാവനം ചെയ്ത ആദർശങ്ങളായ ജലാശയങ്ങൾ മലിനപ്പെടുത്താതെയും, പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറച്ചും, പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യാതെയും, നാട്ടുസംസ്കൃതി കാത്തുസൂക്ഷിച്ചും, വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചും, കാർഷികപാരമ്പര്യം കാത്തുസൂക്ഷിച്ചും, നാട്ടുവിഭവങ്ങൾ ശീലത്തിൻെറ ഭാഗമാക്കിയും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |