കേന്ദ്ര സർക്കാരിന്റെ ആർ എം എസ് എ പദ്ധതിയിലാണ്നവപ്രഭ പദ്ധതി മതി ഫുൾ പെടുത്തിയിരിക്കുന്നത് ഇത് ഒമ്പതാം ക്ലാസിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി കൊടുക്കുന്ന പിന്തുണ യാണിത് പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ധനപരമായ കാര്യങ്ങളിലും മറ്റു കുട്ടികളിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രവണത കണ്ടുവരാറുണ്ട്. ഈ വിടവ് നികത്തുന്നതിന് കൂടിയാണ് നവപ്രഭ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

  ആദ്യ ഘട്ടത്തിൽ സയൻസ് മലയാളം കണക്ക് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ വർഷം മുതൽ ഇംഗ്ലീഷ് കൂടി  ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസിലെ 15 ശതമാനം കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഒരു വർഷത്തെ ഇത്തരത്തിലുള്ള പിന്തുണ നൽകിയതിനുശേഷം ഒരു പരീക്ഷയും നടത്തിവരുന്നു. ഇത് കുട്ടികളിലുള്ള മാനസിക വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മങ്കര/21073&oldid=1769787" എന്ന താളിൽനിന്ന് ശേഖരിച്ചത്