പ്രവേശനോത്സവം

ഈ വ‌‍‌ർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായ പരിപാടികളോടുകൂടി നടന്നു. പരിപാടികൾ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ജയപ്രകാശ് സാ‌ർ സ്വാഗതം, പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയ‌ർപേഴ്സൺ ശ്രീമതി ജിൻസ് ഉദ്ഘാടനം നിർവ്വഹിച്ചു. കേരള അധ്യാപക അവാർ‍ഡ് ജേതാവ് ശ്രീ. സി സി ജയശങ്കർ മുഖ്യാതിഥിയായി. കുട്ടികൾക്ക് പഠനോപകരണവിതരണം ശ്രീ രമേഷ് മങ്കര ഗ്രാമ പഞ്ചായത്ത് അംഗം നി‌ർവ്വഹിച്ചു. ശ്രീമതി സലീന എം പി ടി എ പ്രസിഡൻറ് , ശ്രീമതി ഷൈനി എൻ സി എസ്.എം.സി ചെയർപേഴ്സൺ, ശ്രീ സുഭാഷ് കെ പി ടി എ വൈസ് പ്രസി‍ഡൻറ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീമതി അജിത എസ് പ്രധാനാധ്യാപിക നന്ദി പ്രകാശിപ്പിച്ചു.

 

[[  

പരിസ്ഥിതിദിനം

ഈ വർഷത്തെ പരിസ്ഥിതിദിനം വൃക്ഷതൈ നടൽ,ക്വസ് മത്സരം തുടങ്ങിയ പരിപാടികളോട് കൂടി നടന്നു.