ജി.എച്ച്.എസ്.എസ്.മങ്കര/കൂടുതൽ....
സ്ക്കൂൾ അച്ചടക്കം കാര്യക്ഷമമാക്കുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ മണി രാജൻ സാറുടെ നേത്യത്വത്തിൽ സ്ക്കൂൾ ഫോഴ്സ് എന്ന യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു.ഇവർ സ്ക്കൂൾ സമയക്രമം പാലിക്കാനും യൂണിഫോം കൃത്യമായി ധരിക്കാനും സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനുംവേണ്ട നിർദ്ദേശങ്ങൾ മറ്റ് കുട്ടികൾക്ക് നൽകുകയും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്.സ്ക്കൂളിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടികളിൽ സന്നദ്ധ സേവകരായി ഇവർ എന്നും മുന്നിലുണ്ട്.ഇവർക്ക് പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ നേരിട്ടാണ് ഇവർക്ക് പരിശീലനം നൽകുന്നത്