1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു