പെട്ടന്നൊരുനാൾ നമ്മെ തേടി
കൊറോണയെന്നൊരു ഭീകരനെത്തി
മരണം ലക്ഷങ്ങൾ താണ്ടി
ഇനിയും മരണം വരാതെ നോക്കാം
ആരും വീടിനുള്ളിൽ നിന്ന്
പുറത്തേക്കെങ്ങും പോവരുത്
അത്യാവശ്യ കാര്യങ്ങൾക്കേ
പുറത്തു പോവാൻ പാടുള്ളൂ
പുറത്തുപോയി വന്നാലുടനെ
കൈകൾ രണ്ടും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
നമ്മെ ഭയപ്പെടുത്തിയ ഭീകരനെ
നമ്മൾ സോപ്പിട്ടു ഭയപ്പെടുത്തീടണം