എന്തിനു മൗനം ഇനിയും
എന്തിനു ക്ഷമിക്കണം ഇനിയും.
മരണത്തെ മുന്നിൽ കണ്ടുള്ള
ഈ യാത്രയിൽ..
കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാ-
നൊരുങ്ങാത്ത മനുഷ്യരെ
സ്നേഹിക്കുന്ന ഭൂമിയുടെ രോദനം കേൾക്കുന്നു ഞാൻ.
ഭൂമിയുടെ കണ്ണുനീർ
കാണാതെ പോവും നാം
അനുഭവിക്കുമിനിയും
ഓർക്കുക മർത്യ! നീ...
ജീവൻ തുടിക്കുന്ന
ഭൂമീദേവിയെ
വേദനിപ്പിച്ചതിനു
അനുഭവിക്കുമിനിയും.
ഭക്ഷണത്തെ ചൊല്ലി
കൊന്നവന്റെ നാട്ടിലിന്ന്
ഭക്ഷണം യാചിക്കുന്നവരെ
തേടിയുള്ള യാത്രയാണ്.
കേമം ! അതിൽ മറിച്ചോരു വാക്കുമില്ല.......