ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/ഒരു ഫോണിന്റെ ആത്മഗതം
ഒരു ഫോണിന്റെ ആത്മഗതം
ഈ മനുഷ്യർ എന്ത് കള്ളന്മാർ ആണ്.... പരസ്പരം സ്നേഹം പങ്കിടാനും ബന്ധം പുലർത്താനുമാണ് എന്നെ സൃഷ്ടിച്ചത് എന്നാ പറച്ചിൽ.... എന്നിട്ടോ.... ഇന്ന് ഞാൻ കാരണം തകരുന്ന ബന്ധങ്ങൾക്ക് കണക്കില്ല... ഞാൻ കാരണം നിലച്ച എത്രയോ പുഞ്ചിരികൾ.... ഇതൊന്നും എന്റെ മാത്രം തെറ്റല്ല എന്ന് ഞാൻ എങ്ങനെ എല്ലാവരോടും പറയും എന്റെ ഈശ്വരാ.... എന്നാലും എല്ലാവരും പറയുക "എല്ലാം ഈ നശിച്ച ഫോൺ കൊണ്ട... " എന്നാണ്... എന്റെ സങ്കടങ്ങൾ ആരോട് പറയാൻ..? ആര് കേൾക്കാൻ...? മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും ഉത്തമൻ എന്ന് തെല്ലൊരു അഹങ്കാരത്തോടെ തന്നെ ഞാൻ പറയും. ഇന്ന് അവന്റെ നല്ലൊരു സുഹൃത്തും രഹസ്യസൂക്ഷിപ്പുകാരനും എന്തിന് പറയുന്നു അവന്റെ എല്ലാം എല്ലാമായി മാറിയില്ലേ... ഈ ഞാൻ. എന്റെ മുതലാളി പറഞ്ഞു കേൾകാം നീ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും ചങ്ങാതീന്ന്.... ശെരിയാ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നല്ലേ. അതെ എന്റെ ചങ്ങാതി നന്നായാൽ ഞാനും നന്നായി. എന്റെ ചങ്ങാതി നശിച്ചാൽ ഞാനും നശിച്ചു... എന്റെ നല്ല കൂട്ടുകാർക്ക് ഞാൻ എത്ര പ്രിയപ്പെട്ടവൻ ആണ്.. അത്പോലെ തന്നെയാണ് ചീത്തകൂട്ടുകാർക്കും... പക്ഷെ നല്ല കൂട്ടുകാരിലൂടെ എന്നെ ഈ ലോകം ഇഷ്ടപെടുന്നു. ചീത്തകൂട്ടുകാരിലൂടെ എന്നെ വെറുക്കുകയും ചെയ്യുന്നു...ഞാൻ നേരത്തെ പറഞ്ഞ ജീവിത തകർച്ചകൾ അവർ മുഖേന ഉണ്ടായതാണ്.... ദൈവമേ..... എന്നെ നല്ല രീതിയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും നല്ല ചങ്ങാതിയുടെ കയ്യിൽ എത്തിക്കേണമേ...
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഈ സമൂഹത്തിൽ നിന്ന് ലോകത്തിന്റെ നന്മക്കായി.....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ |