എന്റെ ഗ്രാമം നന്ദിയോട്

പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ താലൂക്കിലെ ഒരു ഗ്രാമം ആണ് നന്ദിയോട്. പ്രകൃതിയാൽ സമ്പൂർണമായ ഒരു പ്രേദേശം ആണ്. പാലക്കാടിന്റെ തനതു കാർഷിക സംസ്കാരത്തിന്റെ ഭാഗം ആണ് നെൽവയലുകൾ. നെൽ വയലുകൾ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമപ്രേദേശമാണ് നന്ദിയോട്. ഇവിടത്തെ  ആളുകളുടെ പ്രധാന ഉപജീവന്മാർഗം ആണ്  നെൽകൃഷി. തമിഴ്നാട് ബോർഡറിന്റെ അടുത്തുള്ള പ്രേദേശം ആയത്കൊണ്ടുതന്നെ തമിഴ്ഭാഷയുടെയും മലയാളഭാഷയുടെയും സംസ്കാരം ഇടകലർന്ന ഒരു സംസ്കാരം ആണ് ഇവിടത്തേത്.

ചിത്രശാല

ജി.എച്ച്.എസ്സ് നന്ദിയോട്

പാലക്കാട് നഗരത്തിൽ നിന്നും 25 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന നന്ദിയോട് എന്ന ഗ്രാമം. ഇവിടെ നൂറുവർഷത്തെ പാരമ്പര്യം വിളിച്ചോതുന്ന ഒരു വിദ്യാലയം ജി.എച്ച്.എസ് നന്ദിയോട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി നന്ദിയോട് കൃഷ്ണൻ പൊറാട്ടു നാടക കലാകാരൻ. പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം. സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണൻ സമുദായത്തിൽപെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. നന്ദിയോട് എന്ന ഗ്രാമം കലാകാരനിലൂടെ കൂടുതൽ പ്രശസ്തിനേടി.