ഭയന്നിടില്ല നാം....
ചെറുത്തു നിന്നിടും............
ഭീതി പരത്തുന്നു ഭയാനകമാകുന്നു,
വീണ്ടും ഒരു മഹാമാരി........
ഭീകരനാകുന്ന വിനാശകാരൻ,
കൊറോണയെന്ന നാശകാരി........
മർത്യരെ തുടച്ചുനീക്കുന്ന
മഹാമാരി
താണ്ഡവനടനം തുടരുന്ന വേളയിൽ,
ഭൂലോകമാകെ വിറകൊള്ളുന്നു....
പക്ഷെ,
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ കോർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും വരെ....