കൊച്ചുകളിപ്പാട്ട ലോകത്ത്
നിന്നെന്നെ അക്ഷരാകാശത്തെ
നക്ഷത്രകുഞ്ഞിന്റെ ലോകത്തെത്തിച്ചത്.
പുസ്തകച്ചെപ്പിൽ നിന്ന്
ആയിരമായിരം അക്ഷരം വാരിവിതറിയത്.
ഏതൊരാചോദ്യവും എന്റെ മനസ്സിലെ
ഉത്തര മുത്തുകൾ സ്പർശിച്ചത്.
ഇനിയുമാ ആകാശവിസ്മയത്തെത്തേടി
പുതിയൊരാകാശം ഞാൻ പടുത്തുയർത്തും.