പരീക്ഷണം

പണ്ടൊരു നാളിൽ നിലനിന്നിരുന്നോരാ ഉശ്ചനീചത്വതിൽ നിന്ന് നാം മോചിതരായി,
വർഷങ്ങൾ പിന്നിട്ടു പിന്നെയും വന്നൊരാ
വംശീയ വർഗീയ പോരാട്ടങ്ങൾ....

പ്രളയത്തിൻ പാഠങ്ങൾ ഒരുമിച്ചു ചേർത്തപ്പോൾ,
പാഠങ്ങൾ ഉൾകൊണ്ട നാം അജ്ഞരായി...

വീണ്ടും ഓർമിപ്പിച്ചു കൊണ്ട് വന്നൊരാ പ്രളയത്തെ
ഒന്നിച്ചു നിന്ന് ചെറുത്തു നിർത്തി...

"പിന്നെയും വന്നൊരാ വേർതിരിവും "

കണ്ടു നിന്നൊരാ തമ്പുരാൻ വീണ്ടുമേ
ഒന്നെടുത്തിട്ടൊരു വൈറസിനെ...

ഒരുമിച്ചു നിൽക്കാൻ പഠിപ്പിച്ച പാഠങ്ങൾ
ഒറ്റയ്ക്ക് നിർത്താൻ തിരുത്തി മാറ്റി....

മുഹമ്മദ്‌ സിനാൻ
8 D ജി.എച്ച്.എസ്സ്.എസ്സ്. വയല
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത