സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

4.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്റ്റ്രി,ബയോളജി വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്..ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അത്യാധുനിക വിവര സാങ്കേതികസൗകര്യങ്ങളുള്ള എഡ്യുസാറ്റ് റൂമും 10000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥശാലയും ഹൈസ്കൂളിനും യു പി ക്ലാസുകൾക്കും പ്രത്യേകം വായനാമൂലകൾ ഇവിടെയുണ്ട്.മലയാളം,തമിഴ് ഇംഗ്ലീഷ് മീഡിയങ്ങളിലായി 5 മുതൽ 10 വരെ ക്ലാസുകളിൽ ഇവിടെ അധ്യയനം നടക്കുന്നു.

ഹൈസ്കൂൾ

  1. പ്രധാനാധ്യാപകൻ - 1
    1. അധ്യാപകർ - 66
    2. അനധ്യാപകർ - 7

ആകെ - 73

വിദ്യാർഥികളുടെ എണ്ണം

ആൺകുട്ടികൾ 959

പെൺകുട്ടികൾ 608

ആകെ 1567

ഹയർസെക്കന്ററി

2000ത്തിലാണ് ഹയർ സെക്കണ്ടറി ആരംഭിച്ചത്. 5 ബാച്ചുകളിലായി ക്ലാസുകൾ നടക്കുന്നു

  1. സയൻസ്ബാച്ച്- 2
  2. ഹ്യുമാനിറ്റീസ് ബാച്ച്-2
  3. കോമേഴ്സ് ബാച്ച്- 1

വിദ്യാർഥികളുടെ എണ്ണം

  • +1 - 300
  • +2 - 310
  • ആകെ - 610

അധ്യാപകരുടെ എണ്ണം

  • സ്ഥിരം - 11
  • താൽക്കാലികം - 14
  • ആകെ - 25

ലാബ് അസിസ്റ്റന്റ്സ് - 2