യ‍ു പി വിഭാഗം

അഞ്ച് മുതൽ ഏഴ് വരെയുള്ള യുപി വിഭാഗം ക്ലാസ്സുകളിൽ 2021-'22 അധ്യയനവർഷത്തിൽ 351 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 175 ആൺകുട്ടികളും 176 പെൺ കുട്ടികളും ഉൾപ്പെടുന്നു. യുപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ സർഗവാസനകളെയും നിരീക്ഷണപാടവത്തെയും വളർത്താനായുള്ള വിവിധ ക്ലബ്ബുകൾ, സ്മാർട്ട് ക്ലാസുകൾ തുടങ്ങിയവ സ്കൂളിൽ നടത്തപ്പെടുന്നുണ്ട്. പഠനത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി 'അക്ഷര ക്ലാസ്സു'കൾ ആരംഭിച്ചിട്ടുണ്ട്.

യു എസ് എസ് പരീക്ഷാ പരിശീലനം, പി ടി പരിശീലനങ്ങൾ ഇവ സ്കൂൾ തുറന്ന മുറയ്ക്ക് സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങളിൽ ഓൺലൈൻ പഠന പിന്തുണ എല്ലാ വിഷയങ്ങളിലും അധ്യാപകർ നൽകുന്നുണ്ട്. ദിനാചരണങ്ങൾ, പാഠ്യേതര മത്സരങ്ങൾ തുടങ്ങിയവ ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികൾക്കായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ഏജൻസികൾ നടത്തുന്ന പഠനപോഷണ പ്രവർത്തനങ്ങളായ വിജ്ഞാനോത്സവം 'അക്ഷരമുറ്റം', 'തളിര്' തുടങ്ങിയ മത്സരപരീക്ഷകളും സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ആർട്ട് വർക്ക്, വർക്ക് എക്സ്പീരിയൻസ്, കൗൺസിലിംഗ് ഇവയ്ക്കായി യു പി വിഭാഗത്തിൽ, പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ്' തുടങ്ങിയ പദ്ധതികൾ പ്രകാരമുള്ള പ്രവർത്തനങ്ങളും യു പി തലത്തിൽ ഭംഗിയായി നടക്കുന്നുണ്ട്.