പ്രവേശനോത്സവം 2024-2025

ചോറോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-2025 വർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി നടന്നു. പ്രശസ്ത മിമിക്രി കലാകാരൻ ശ്രീ സുനിൽ കോട്ടേമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അദ്ദേഹത്തിന്റെ കലാ പരിപാടികളും അരങ്ങേറി. പരിപാടിയിൽ നമ്മുടെ സ്കൂളിലെ NMMS വിജയി പൃഥ്വിക് പി പിയെ അനുമോദിച്ചു. തുടർന്നു എട്ടാം ക്ലാസ്സിലെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. ജാഗ്രതാ സമിതിയുടെ ജില്ലാ കോർഡിനേറ്റർ ഷീബ ടീച്ചർ ബോധവൽക്കരണ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.