കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമായ വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി "എഴുത്തുകൂട്ടം" എന്നൊരു കൂട്ടായ്മ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ചിത്രരചന,അഭിനയം, എന്നിവയിൽ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ശിൽപ്പശാല നടത്താറുണ്ട്..കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു.