ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം ജൂൺ 5 ന് യൂണിറ്റ് ക്യാമ്പോടെ ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ കെ നിർവ്വഹിച്ചു. ജി എച്ച് എസ് എസ് മൂലങ്കാവിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ബി ബിദയാണ് ക്ലാസ് നയിച്ചത്. 39 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, റീൽസ് നിർമ്മാണം Kdenlive Software എന്നിവ പരിചയപ്പെട്ടു.

.

_____________________________________________________________________________________________________

യൂണിറ്റ് ക്യാമ്പ് - രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ഘട്ട യൂണിറ്റ് ക്യാമ്പ് ഒക്ടോബർ 29ന് രാവിലെ 9 മണി മുതൽ 4.30 വരെ സ്കൂളിലെ

കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. ക്യാമ്പ് ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ കെ നിർവ്വഹിച്ചു. ജി എച്ച് എസ് എസ്

മൂലങ്കാവിലെ ലിറ്റിൽ കൈറ്റ്സ് മെന്ററായ ബി ബിദയാണ് ക്ലാസ് നയിച്ചത്. 35 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ നവമാധ്യമങ്ങളുടെ സ്വാധീനം, ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവ പരിചയപ്പെട്ടു. മികച്ച പ്രകടനം കാഴ്ച വെച്ച 8 കുട്ടികളെ സബ്-ജില്ലാ ക്യാമ്പിലേയ്ക്ക് തിര‍ഞ്ഞെടുത്തു.


റോബോട്ടിക്സ് ക്ലാസ്

കൈറ്റിന്റെ നിർദ്ദേശപ്രകാരമുള്ള റോബോട്ട്ക്സ് ക്ലാസുകൾ പത്താം തരത്തിലെ കുട്ടികൾക്ക് നൽകി. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ അഭിജിത്ത്, നിഹാരിക, ശ്രീനാഥ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.