ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്: ഒരു പാഠം
ഉയർത്തെഴുന്നേൽപ്പ്: ഒരു പാഠം
പതിവുപോലെ തന്നെ അന്നും ഞാൻ സൂര്യനോടൊപ്പം തന്നെ എഴുന്നേറ്റു.പരീക്ഷക്കാലക്ക് ഇത് പതിവാണല്ലോ രാത്രിയുടെ ഭീകരമായ സൗന്ദര്യം ആസ്വദിക്കാറുള്ളത് ഈ കാലഘട്ടങ്ങളിലാണല്ലോ.. എല്ലാവരും ഉറങ്ങുമ്പോഴും ഞാൻ മാത്രം .... നന്നായി പഠിച്ചതാണ് എന്നാലും പരീക്ഷ പേടി തന്നെയാ.. പ്രത്യേകിച്ച് 10-ാം തരത്തിലെ പബ്ലിക് പരീക്ഷയാവുമ്പോ: ഭാവിയല്ലേ നിർണയിക്കാൻ പോവുന്നത് ... സാധാരണ 7 മണിയായാലും എത്താത്ത പത്രക്കാരൻ എന്തേ ആവോ ഇന്ന് നേരത്തേ തന്നെ. പത്രത്താളുകളിൽ ഒരു വാക്ക് മാത്രം നിറഞ്ഞു നിന്നു. COVID: എന്തൊരു ഭീതിതമായ വാക്ക് ... കേരളത്തിലും Covid രോഗികളുടെ എണ്ണം കൂടി വരുന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കണം ... പുറത്തിറങ്ങരുത്. അപ്പോ ഞങ്ങൾ കുട്ടികളോ പരീക്ഷയല്ലേ... എത്രയാന്ന് വെച്ചാ അകലം പാലിക്കുക. എന്തൊരു കഷ്ടമാണ് .ചൈനയാവുമോ സത്യത്തിൽ ഇതിൻ്റെ പിന്നിൽ? അങ്ങനെയെങ്കിൽ ചൈനയിലെ തന്നെ എത്ര പേരാണ് മരിച്ചത്. മനുഷ്യർ മനുഷ്യരെ തന്നെ കൊല്ലുന്നു. ഇതൊക്കെ ആലോചിച്ച് ഞാൻ കുറേ സമയം കളഞ്ഞു. പരീക്ഷക്ക് പോവാൻ തെയ്യാറെടുക്കട്ടെ.
ഭയപ്പെടാൻ പോലും പറ്റാത്ത ഒരു മാനസികാവസ്ഥയിലാരുന്നു ഞാൻ.. എൻ്റെ പരീക്ഷ എൻ്റെ സുഹൃത്തുക്കൾ അച്ഛൻ, അമ്മ .. ഇനി ഇവരെയൊക്കെ ഞാൻ കാണുമോ? എൻ്റെ ആശങ്ക പരീക്ഷയൊക്കെ മാറ്റി എന്നുള്ള വാർത്ത കേട്ടതോടെ പാതി ശമിച്ചു. ഇതിലൊന്നും യാതൊരു ഭയവും കൂടാതെ നി രന്തരം ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മനസിനെ ഞാൻ നമിച്ചു .. സ്വാതന്ത്ര്യത്തിൻ്റെ വില എന്തെന്ന് അറിയുകയായിരുന്നു ഞാൻ കഴിഞ്ഞ ദിനങ്ങളത്രയും. കൂട്ടിലകപ്പെട്ട ജീവികൾ എത്ര വേദനയോടെയാവും കഴിയുന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് രോഗം ഭേദമായെങ്കിലും വീട്ടിലെത്തിയിട്ടും മുറിയിൽ തന്നെ കിടക്കേണ്ടി വന്നു. കൂട്ടുകാരോടൊകെ എൻ്റെ അനുഭവങ്ങൾ പറയാൻ തിടുക്കമേറി.. പക്ഷേ, എന്തു ചെയ്യാൻ? ഫോൺ ചെയ്തു പലരേയും അവരൊക്കെ എന്താ ഫോൺ Cut ചെയ്യുന്നത് ?. രാഹുൽ മാത്രം Call എടുത്തു. പക്ഷേ, അവന് മടി സംസാരിക്കാൻ ' ഫോണിലൂടെ Covid പകരില്ലെട... ഇത്തവണ ഞാനാണ് call cut ചെയ്തത്. വല്ലാത്ത വിഷമം... ഹോസ്പിറ്റലിൽ പോലും ഞാൻ ഇത്ര വിഷമിച്ചിട്ടില്ല. nurടe ചേച്ചിമാർ അതിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിപ്പോ ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ അവരിങ്ങനെ... പേടിച്ചിട്ടാവും... ആലോചിച്ചപ്പോൾ ശരിയാണ് എന്ന് തോന്നി. എനിക്ക് രോഗം വന്നത് എവിടുന്നാണ് എന്ന് പോലും അറിയില്ല. അങ്ങനാവുമ്പോ എല്ലാവരുടേയും പേടിക്ക് ഒരു കാരണമുണ്ട്. മുൻകരുതൽ നിർബന്ധമാണ്. അതില്ലാതെ പോയതിനാലാവണം ലോകത്ത് മരണസംഖ്യ ഉയർന്നത്. പേടി ഒന്നിനും പരിഹാരമല്ലെന്ന് കൊറോണക്കാലം എന്നെ പഠിപ്പിച്ചു .. അതോടൊപ്പം ഒത്തൊരുമയും നന്മയും നശിച്ചിട്ടില്ലെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഞാനും കാത്തിരിക്കുകയാണ് എല്ലാവരേയും പോലെ സ്വതന്ത്രമാവാൻ കൊറോണയിൽ നിന്നും ഈ lock down ൽ നിന്നും പുറത്തിറങ്ങിയിട്ടു വേണം ജനസേവനം ചെയ്യാൻ നല്ല പൗരനായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ...
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |