ദിനമിങ്ങനെ കൊഴിഞ്ഞുപോകുന്നു
കുതിരയെപ്പോലെ കടിഞ്ഞാണില്ലാതെ
കൊറോണ കുതിക്കുന്നു.....
ഗതികിട്ടാതെ അലഞ്ഞുനടന്ന്
മനുഷ്യബന്ധങ്ങളെ നിലയില്ലാ-
കയങ്ങളിലേക്ക് തള്ളിയിടുന്നു.....
ഇനിയും നിൻ കേളികൾ
കുസൃതിയാടവേ,പൊലിഞ്ഞുവീഴുന്നൂ
ഹൃദയബന്ധം കൊണ്ട് ദൃഡ-
മാക്കിയ മനുഷ്യബന്ധങ്ങൾ.......
കൊറോണതൻപേരിൽ നീ
കൈക്കുള്ളിലാക്കിയീലോകത്തെ
നീ നഷ്ടപ്പെടുത്തിയതെത്ര ജീവനുകൾ,
സ്വപ്നങ്ങൾ, തിരിച്ചുതരുമോ നീ...........