സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പള്ളികൾ കേന്ദ്രമാക്കി മതപഠനം നടന്ന ദർസുകളുടെ കാലം . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്രസ്സ പഠനത്തിൽ പരിഷ്ക്കരണം നടന്നപ്പോൾ ചേന്ദമംഗല്ലൂരിലും മദ്രസ്സാപഠനത്തിന് വേണ്ടി ഒതയമംഗലം ജുമാമസ്ജിദിന്റെ വകയായി 1918ൽ പ്രത്യേക കെട്ടിടം നിർമ്മിച്ചു. മദ്രസ്സകളിൽ മലയാളം പഠപ്പിക്കുന്ന രീതി അന്നു നിലവിൽ ഉണ്ടായിരുന്നു. 
 മദ്രസ്സയ്ക്ക് വേണ്ടി നിർമ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ൽ ചേന്ദമംഗല്ലൂരിൽ ഒരു എലിമെന്റെറി സ്കൂളിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് അംഗീകാരം നൽകിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാൻ ( സ്വദേശം പുല്ലാളൂർ) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്കൂൾ തുടങ്ങുന്നതിനുളള  ഡിസ്ട്രിക്റ്റ് ബോർഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരിൽ എത്തുന്നത്.
 1926 ൽ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയിൽ പ്രവർത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂൾ മുക്കം മുൻസിപ്പാലിറ്റിയിൽ വർഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ  വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിർലോഭ പിൻതുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 
                 1988 ൽ രത്നജൂബിലിയും 2004 ൽ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതിയുടെ നിറവിലാണിപ്പോൾ......
                  ഏറെ പരിമിതകൾക്കിടയിൽ നിന്ന് പ്രവർ‌ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ൽ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ൽ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ൽ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്.
                    ഇതര സർക്കാർ വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ൽ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങൾ ഉൾപ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സർക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവിൽ സർക്കാർ  2016 ൽ നിർമ്മിച്ചുതന്നു. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിർമ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്.
                 ഈ കൊച്ചു ഗ്രാമത്തിന്റെ മനസ്സ് പാകപ്പെടുത്തി വിദ്യാഭ്യാസത്തെ ഗ്രാമീണപുരോഗതിയുടെ അടിസ്ഥാനമാക്കി മാറ്റാൻ നമ്മുടെ ഈ മുത്തശ്ശിവിദ്യാലയത്തിന് കഴി‍ഞ്ഞിട്ടുണ്ട്.അന്തർദേശീയ നിലവാരത്തിലുളള ക്ലാസുമുറികളും പഠനസാഹചര്യങ്ങളും കൈവരിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മസാക്ഷാത്കാരം നിറവേറ്റുകയാണ് ഇന്നത്തെ നമ്മുടെ ലക്ഷ്യം.
സാരഥികൾ നാളിതുവരെ [മു൯ പ്രധാനാധ്യപക൪]

  1. വി.അബ്ദുറഹിമാൻ [1926-1932]
  2. ടി.ടി.കുഞ്ഞഹമ്മദ് [1932-1938]
  3. കുട്ടിക്കോയ തങ്ങൾ [1938-1939]
  4. അപ്പു മേനോക്കി [1939-1941]
  5. കെ.കെ.ഗോപാലൻ അടിയോടി [1941-1942]
  6. ഹംസ മാസ്റ്റർ തിരൂർ [1942-1943]
  7. വി.മൊയ്തീൻകോയ [1943-1951]
  8. കെ.മൂസമാസ്റ്റർ [1951-1956]
  9. ഇ.എൻ.ദാമോദരൻ മാസ്റ്റർ [1956-1957]
  10. സി.ഗോപിനാഥൻ [1957-1960]
  11. പി.മുഹമ്മദ് അത്തോളി [1960- 1971]
  12. പി.ആലിക്കോയ [1972-1974]
  13. പി.മുഹമ്മദ് അത്തോളി [1974-1985]
  14. കെ.അബ്ദുസമദ് [1985-2004]
  15. എം.എം.അബ്ദുൾവഹാബ് [2004-2006]
  16. വി.ഗോവിന്ദൻ [2006-2008]
  17. കെ.സുരേന്ദ്രൻ [2008-contd]