അവധിക്കാലത്ത് ആവേശം നൽകി മികവുത്സവയാത്ര..

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന മികവുത്സവം കാളികാവ് ബസാർ സ്ക്കൂളിൽ മികവുത്സവ യാത്രയായി സംഘടിപ്പിച്ചു.

മികവുത്സവയാത്ര

രാവിലെ 10 മണിക്ക് മേലേ കാളികാവിൽ നിന്നാരംഭിച്ചു വൈകീട്ട് 6 മണിക്ക് കാളികാവ് ജംഗ്ഷനിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു മികവുത്സവ യാത്ര ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തിൽ, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് ബാബു മറ്റു ജനപ്രതിനിധികൾ ത ബി.പി ഒ ഷൈജി ടി. മാത്യു തുടങ്ങിയവർ പങ്കെടുത്തു..വിദ്യാലയത്തിൽ ആരംഭിക്കുന്ന സ്ക്കൂൾ വിഷൻ യൂ ട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും സമാപനയോഗത്തിൽ വെച്ച് നടന്നു. കാളികാവിന്റ പരിസര പ്രദേശങ്ങളായ മേലേകാളികാവ്, കണാരൻ പടി, നടുക്കുന്ന് പള്ളിക്കുന്ന്,കല്ലംക്കുന്ന്,കാളികാവ് താഴെഅങ്ങാടി,കാളികാവ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര പര്യടനം നടത്തി. വായന, കവിത അവതരണം, കഥ പറയൽ, സംഗീത ശില്പം, കരാട്ടെ, ദേശഭക്തിഗാനം, സംഘഗാനം, പ്രോജക്ട അവതരണം എന്നിവ അരങ്ങേറി. ഓരോ പ്രദേശത്തും നടത്തിപ്പിന് അതാത് പ്രദേശങ്ങളിലെ PTA അംഗങ്ങൾ നേതൃത്വം വഹിച്ചു. വലിയ ജനാവലി പരിപാടികൾ വീക്ഷിക്കാൻ എത്തിയിരുന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് മഹ്സൂം പി, എസ്.എം.സി ചെയർമാൻ പി അയ്യൂബ് ,പി.സമീദ്, സർഫുദ്ധീൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.. അധ്യാപകരായ ഗിരീഷ്മാരേങ്ങലത്ത്, രജീഷ് നടുവത്ത്, സ്മിത കെ, ജിനേഷ് കുമാർ, സബിത, തുടങ്ങിയവർ നേതൃത്വം നൽകി.