ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം
അച്ചനമ്പലം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്.
പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ
- കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- ഗ്രാമീണ ബാങ്ക്
- അർബൻ ബാങ്ക്
- കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി
- കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ
ശ്രദ്ധേയമായ വ്യക്തികൾ
പി എ ബി അച്ചനമ്പലം
ആരാധനാലയങ്ങൾ
- തോന്നിയിൽ കുടുംബ ക്ഷേത്രം
- പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
- അച്ചനമ്പലം ജുമുഅത്ത് പള്ളി
- അച്ചനമ്പലം മുജാഹിദ് പള്ളി
- സലഫി മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം യുപിഎസ് കണ്ണുമംഗലം
- ജി എൽ പി എസ് കണ്ണുമംഗലം
- എം എച്ച് എം എ യുപി സ്കൂൾ
- എം ഇ എസ് സെൻട്രൽ സ്കൂൾ