ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22 കൺവീനർ - റീന. പി.കെ

ഈ ലോക്ക് ഡൗൺ കാലത്തും സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണ ദിനം - ജൂൺ 16 ദിനവുമായി ബന്ധപ്പെട്ട് ചരിത്ര കുറിപ്പ് തയ്യാറാക്കൽ സംഘടിപ്പിച്ചു. UP വിഭാഗം - വെട്ടത്ത് നാടിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം എന്ന വിഷയത്തിലും LP വിഭാഗം - എന്റെ നാട്ടിലെ ചരിത്ര സ്മാരകങ്ങൾ, എന്ന വിഷയത്തിലും ലഘു കുറിപ്പ് തയ്യാറാക്കൽ,

ലഹരി വിരുദ്ധ ദിനം - ജൂൺ 26 യു.പി വിഭാഗത്തിന് പോസ്റ്റർ രചന മത്സരം നടത്തി.എൽ.പി യിൽ പ്ലകാർഡ് നിർമ്മാണവും. രണ്ടിലും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായി.

ഹിരോഷിമ ദിനം & ക്വിറ്റ് ഇന്ത്യ ദിനം - ആഗസ്റ്റ് 9 Google forms ലൂടെ ഹിരോഷിമ ദിനം, ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു.300 ൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കാളികളായി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ഹിരോഷിമ ദിനത്തിൻ്റെ പ്രാധാന്യം അടങ്ങിയ PDF എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. സ്വാതന്ത്ര്യ ദിനം -ആഗസ്റ്റ് 15 -എൽ.പി, യു.പി ക്ലാസുകളിൽ പ്രസംഗവും, ദേശഭക്തിഗാന മത്സരവും നടത്തി . 3 മിനിട്ടുള്ള വീഡിയോ റെക്കോഡ് ചെയ്ത് കുട്ടികൾ അയച്ചതിൽ നിന്നും മികച്ചവ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് അറിയാനുള്ള PDf എല്ലാക്ലാസ്ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. ഒക്ടോബർ 2 ഗാന്ധി ജയന്തി - ഗാന്ധി ജയന്തിയുടെ ഭാഗമായി ഒക്ടോ 2 രാത്രി 8 . 8.30 ന് LP UP കുട്ടികൾക്ക് ഓൺലൈൻ Google form quiz മത്സരം നടത്തി. നവംബർ 1 കേരള പിറവി ദിനം - സ്കൂൾ തറക്കുന്ന ദിവസമായതുകൊണ്ട് എല്ലാ ക്ലാസിലും കേരളവുമായി ബന്ധപ്പെട്ട കവിതകളുടേയും, പാട്ടുകളുടേയും ആലാപനം സംഘടിപ്പിച്ചു. നവം 14 ശിശുദിനം - LP കുട്ടികൾക്ക് ചിത്രരചനയും, Up യിൽ ചാച്ചാജിയുടെ ഓർമ്മക്കുറിപ്പ് തയ്യാറാക്കലും നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനം - റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും നടത്തി

കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും, ബി.ആർ സി യുടെയും നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വിവിധ മത്സരങ്ങളിലെ വിജയികളെ സ്കൂൾ ഗ്രൂപ്പുകളിലും, എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു. മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു കൊണ്ട ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .