ജീവിതം കൊറോണ കാലത്ത്
2020....ഈ പുതുവർഷം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ രാജ്യത്തെ ഒരു വൈറസ്
പിടികൂടിയത്. ഈ വൈറസിന്റെ പേരാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19.
ഈ വൈറസ് ആദ്യമായി കണ്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്.
അതിവേഗത്തിലാണ് ഇത് ലോകമെങ്ങും പടർന്നു പിടിച്ചത്.ഈ വൈറസ് പകരാൻ സാധ്യതയുള്ലവർ
പ്രായമായവർ,ഹൃദയസംബന്ധമായ രോഗമുള്ളവർ,പ്രമേഹമുള്ളവർ,ശ്വാസകോശ സംബന്ധമായ
അസുഖമുള്ളവർ,ക്യാൻസർ രോഗികൾ എന്നിവർക്കാണ്.
ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വഴികൾ;
.സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ഇടക്കിടക്ക് കഴുകുക
.സാമൂഹ്യ അകലം പാലിക്കുക
.ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മൂടുക
.മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക
.സുരക്ഷിതമായി വീട്ടിൽ തന്നെ തുടരുക
.അനാവശ്യ യാത്രകൾ ഒഴിവാക്കുക
രാജ്യത്തെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഈ രോഗത്തെ നമുക്ക് തോൽപ്പിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം
|