ചരിത്രം

1935 ൽ ഒരു പ്രൈവറ്റ് സ്ഥാപനമായി അരിമ്പ്ര വെളുത്തേടത്ത് പറമ്പിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു ഇത്. മോങ്ങം സ്വദേശിയായ സി.കെ.അലവിക്കുട്ടി ഹെ‍‍ഡ് മാസ്റ്ററായി പ്രവർത്തിച്ച സ്കുൂൾ ഒരു വർഷത്തിന് ശേഷം പുനസ്ഥാപിച്ചു. പിന്നീട് സ്കുൂൾ മുസ്ലിയാരങ്ങാടി സ്വദേശിയായ എം.സി മമ്മദ് മാസ്റ്റർ സ്ഥാനമേറ്റെടുത്തു. പിന്നീട് ഹാജിയാർ പടിയിലെ വലിയതൊടി പറമ്പിൽ പുതിയ സ്കുൂൾ കെട്ടിടത്തിനായി തറക്കല്ലിട്ടെങ്കിലും പണി തുടരാൻ പറ്റാത്ത അവസ്ഥ കാരണം ഒരു വാടക കെട്ടിടത്തിലേക്ക് സ്കുൂൾ പ്രവർത്തനം മാറ്റി. തുടർന്നുള്ള പ്രവർത്തനത്തിന് കെട്ടിട ഉടമയായ‍ ‍‍‍‍ഞാറക്കോടൻ അലവിക്കുട്ടി വളരെയധികം സഹായിച്ചു. കുഞ്ഞാലൻ കുട്ടി മാസ്റ്റർ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചു.ദീർഘകാലം ഇത് ഒരു എൽ പി സ്കൂൾ ആയി പ്രവർത്തിച്ചു.1961-62 കാലയളവിൽ ഈ വിദ്യാലയം ഒരു യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യ കാലത്ത് മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു കൊണ്ട് കോട്ട കു‍‍‍ഞ്ഞാലൻ കുട്ടി മാസ്റ്ററും പിന്നീട് ,അരിമ്പ്രക്കാരുടെ കാളപൂട്ടിലും ,നായാട്ടിലുമുള്ള താല്പര്യം മനസിലാക്കി സ്പോർട്സിലൂടെയും ,കലയിലുടെയും വിദ്യാർത്ഥികളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് ആകർഷിച്ചു കൊണ്ട് ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററും അരിമ്പ്രയുടെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവനകളാണ് അർപ്പിച്ചത്. 1974 ൽ ഹൈസ്കുൂളായി അപ്ഗ്രേഡ് ചെയ്തു.1995 ൽ വി.എച്ച്. എസ്.ഇ. ആയി സ്കൂൾ ഉയർത്തപ്പെട്ടു. സ്കൂളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ എൽ. പി, യു.പി സ്കൂളുകളെ വേർതിരിക്കാനായി സ്കൂൾ ഭരണ സമിതിയും അധ്യാപകരും ശ്രീ അരിമ്പ്ര ബാപ്പുവിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1998 മുതൽ സ്വതന്ത്രമായ ഒരു യു. പി സ്കൂൾ എന്ന നിലയിൽ അരിമ്പ്രയുടെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ കെ.സി.മൊയ്തീൻ കുട്ടി മാസ്റ്ററാണ്......

 
class room