പ്രവേശനോത്സവം

2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം2/06/25 തിങ്കളാഴ്ച സ്കൂൾ ലൈബ്രറി ഹാളിൽ വർണ്ണശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ലത ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷ ജോബി വിശിഷ്ടാതിഥിയായിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്ത തൽസമയ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കുട്ടികളും രക്ഷിതാക്കളും വീക്ഷിച്ചു. 2024- 25 വർഷത്തെ പഠന മികവ് പ്രദർശന വീഡിയോ പ്രത്യേക ശ്രദ്ധ നേടി. കുട്ടികൾക്ക് പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും വിതരണം ചെയ്തു. 2025 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. പ്രവേശനോത്സവ ഗാനം കേൾപ്പിച്ചു. 'മാലിന്യമുക്ത കേരളം പ്രതിജ്ഞ' എടുക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി സീനിയർ അസിസ്റ്റന്റ് ശ്രീമതി സുമൻ ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ മുരളി മാസ്റ്റർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ സൂരജ് മാസ്റ്റർ, എസ്എംസി ചെയർമാൻ ശ്രീ ഫസ ലുള്ള, മാതൃ സംഗമം പ്രസിഡണ്ട് ശ്രീമതി സുനിത എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഷഹനാബി ടീച്ചർ ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു. ഇന്ന് സ്കൂളിൽ വന്ന മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.

പരിസ്ഥിതി ദിനം

കേരള വനം വന്യജീവി വകുപ്പ് ( social Forestry division Thrissur, social Forestry range ചാലക്കുടി)

വനമഹോത്സവത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ അധ്യക്ഷതവഹിച്ചു .  ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സാറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. 6 ടീമംഗങ്ങൾ സജീവമായി പങ്കെടുത്ത മത്സരത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും  സമ്മാനിച്ചു. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൗമ്യ സി എസ് വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. സീനിയർ അധ്യാപിക സുമൻ ടീച്ചർ, ജിൻസി ടീച്ചർ , ജയരാജ് മാസ്റ്റർ, ഷാജു മാസ്റ്റർ, സന്ധ്യ ടീച്ചർ, എന്നിവർ പ്രസ്തുത  പരിപാടിക്ക് നേതൃത്വം നൽകി. എസ്  ആർ ജി കൺവീനർ ഷീന എൻ ബി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 
പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷങ്ങൾ നടുന്നു.

ബോധവത്കരണക്ലാസുകൾ

തീയതി വിഷയം ക്ലാസ് നയിച്ചത് കുട്ടികൾ
02.06.2025 ലഹരി വിമുക്ത ക്ലാസ് സുമൻ ടീച്ചർ 61
03.06.2025 റോഡ് സുരക്ഷ ജയരാജ് മാസ്റ്റർ 64
04.06.2025 വ്യക്തി ശുചിത്വം ഷഹനാബി ടീച്ചർ 62
10.06.2025 ഡിജിറ്റൽ അച്ചടക്കം ഷാജു മാസ്റ്റർ 64
11.06.2025 നിയമബോധം ജിൻസി ടീച്ചർ 63
12.06.2025 ആരോഗ്യം ലത ടീച്ചർ 64
13.06.2025 റാഗിംഗ് ലത ടീച്ചർ 63
03.07.2025 ലഹരി വിമുക്ത ക്ലബ് ഉദ്ഘാടനം ശ്രീ. ജദീർ. പി.എം

(Irinjalakuda Civil Excise officer)

64

ലഹരി വിമുക്ത ക്ലബ്‌ ഉദ്ഘാടനം

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി. സീനിയർ അധ്യാപികയും എസ്പിജി കോർഡിനേറ്ററുമായ സുമൻ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .ഹെഡ്മിസ്ട്രസ് ടി കെ ലത ടീച്ചർ അധ്യക്ഷത വഹിച്ച  പരിപാടിയിൽ തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും ലഹരി വിമുക്ത ക്ലബ്ബ് നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. സമകാലീന വിഷയങ്ങളിൽ ഊന്നി ലഹരിമുക്ത  വിദ്യാലയം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂൾ  കുട്ടികൾക്ക് നേരിടേണ്ടിവരുന്ന വിവിധ പ്രശ്നങ്ങളും ലഹരി മാഫിയയുടെ വലയങ്ങളിൽ അകപ്പെടാതിരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും   ക്ലാസ്സിൽ ചർച്ച ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ ചിത്രരചന പ്രദർശനവും ലഹരി വിരുദ്ധ പ്രസംഗവും നടത്തി. 61 വിദ്യാർത്ഥികളും  അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.  സ്കൂൾ കൗൺസിലർ ശ്രുതി P S നന്ദി പ്രകാശിപ്പിച്ചു.

 
ശ്രീ ജദീർ സാർ ക്ലാസെടുക്കുന്നു

വനം വന്യജീവി ബോധവല്കരണ ക്ലാസ്

കേരള വനം വന്യജീവി വകുപ്പ് ( social Forestry division Thrissur, social Forestry range ചാലക്കുടി)

വനമഹോത്സവത്തോടനുബന്ധിച്ച് ക്വിസ് മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത ടി കെ അധ്യക്ഷതവഹിച്ചു .  ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു സാറിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം നടന്നത്. 6 ടീമംഗങ്ങൾ സജീവമായി പങ്കെടുത്ത മത്സരത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി എസ് വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും  സമ്മാനിച്ചു. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സൗമ്യ സി എസ് വനത്തെ കുറിച്ചും വന്യജീവികളെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി.  ജിൻസി ടീച്ചർ , ജയരാജ് മാസ്റ്റർ, ഷാജു മാസ്റ്റർ, സന്ധ്യ ടീച്ചർ, എന്നിവർ പ്രസ്തുത  പരിപാടിക്ക് നേതൃത്വം നൽകി. സീനിയർ ടീച്ചർ സുമൻ ജി മുക്കുളത്ത് സ്വാഗതവും എസ്  ആർ ജി കൺവീനർ ഷീന എൻ ബി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

 
വനമഹോത്സവം ക്വിസ് വിജയികൾ

ANTI-DRUG AWARENES PROGAMME

സ്കൂൾ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസ്, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി. സീനിയർ അധ്യാപികയും

ലഹരി വിമുക്ത കോർഡിനേറ്ററുമായ സുമൻ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .തൃശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ ജദീർ പി എം  ലഹരി വിമുക്ത ക്ലാസ്സ്‌ നയിക്കുകയും സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക്  സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ലഹരി, പോക്സോ, റാഗിംഗ്, അച്ചടക്കം  തുടങ്ങിയ    വിഷയങ്ങളെ  അടിസ്ഥാനമാക്കിയ ബോധവൽക്കരണ ക്ലാസ്  വിദ്യാർത്ഥികൾക്ക് തികച്ചും  പ്രശ്നങ്ങളെ  അഭിമുഖീകരിക്കുവാൻ വളരെ ഫലപ്രദമായിരുന്നു.  50 വിദ്യാർത്ഥികളും  അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.  സ്കൂൾ കൗൺസിലർ ശ്രുതി P S  ആശംസകൾ നേർന്നു കൊണ്ട്  സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി യദു  കൃഷ്ണ പ്രസ്തുത പരിപാടിക്ക് ഔപചാരികമായി നന്ദി പ്രകാശിപ്പിച്ചു.