കണ്ണി പൊട്ടിക്കാം
പോരാടുവാൻ നേരമായിന്നു കൂട്ടരേ-
പ്രതിരോധ ശബ്ദമുയർത്തൂ.
കണ്ണി മുറിക്കാം നമുക്കീ ദുരന്തവും
കൈവിട്ടു ദൂരേയകറ്റാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം,
ഇത്തിരി കാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട,
ഒത്തിരി കാലം ചേർന്നിരിക്കാൻ
അകന്നിരിക്കാം നമുക്കോർത്തിരിക്കാം.
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക,
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ!
നാടിൻറെ രക്ഷയ്ക്ക് നൽകും ചട്ടങ്ങൾ
പാലിച്ചിടാം മടിയേതുമില്ലാതെ.
ശുഭവാർത്ത കേൾക്കുവാൻ കാത്തിരിക്കാം
ഒരു മനസ്സോടെ ശ്രമിച്ചിടാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയമേതുമില്ലാതെ.
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം,
ഈ ലോക നന്മയ്ക്ക് വേണ്ടി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത
|