ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ നാട് വിടുക

കൊറോണ നാട് വിടുക

ഒരു ദിവസം ഉണർന്നപ്പോൾ തന്നെ നിന്നെ കുറിച്ചാണ് കേൾക്കുന്നത്.നീ ഈ ലോകത്തെ പേടിപ്പിക്കാൻ വന്നതാണോ?.. ഒരു ജീവിയെപ്പോലും ഉപദ്രവിക്കാതെ നീ ഈ ഭൂമിയിൽ നിന്ന് ഓടിപ്പോക്കോ... അല്ലാതെ നാട്ടിൽ കലിതുള്ളി നടന്ന് ഇവിടെ സുഖമായി കഴിയാമെന്ന് മോഹിക്കണ്ട. ഞങ്ങളാരും നിന്റെ കൂടെ വരാൻ തയ്യാറല്ല. വമ്പൻ രാജ്യങ്ങളെ പോലും നീ മുൾമുനയിൽ നിർത്തിയിരിക്കുന്നു. എന്നാൽ ഞങ്ങൾ നിന്നോട് ഏറ്റുമുട്ടി ജയിക്കുക തന്നെ ചെയ്യും. ശ്രദ്ധയും മുൻകരുതലുംകരളുറപ്പും ആണ് ഞങ്ങളുടെ ആയുധം. മനസ്സിൽ നന്മയുള്ള ഒരുപാട് ആളുകളുടെ പരിശ്രമം കൊണ്ടും നീ ഞങ്ങളുടെ മുമ്പിൽ മുട്ടുമടക്കിക്കൊണ്ടിരിക്കുകയാണ്. നിന്നെ ഞങ്ങൾ പിടിച്ചു കെട്ടുക തന്നെ ചെയ്യും.നിശ്ചയം.....

സജാദ് . പി
2A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം