പ്രീ.സ്‌കൂൾ വിദ്യാഭ്യാസം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കൽ മുതൽ ക്യാമ്പസിനെ ഒരു പാഠപുസ്തകമാക്കിക്കൊണ്ടുള്ള ജൈവ വൈവിധ്യ ഉദ്യാനങ്ങളുടെ നിർമിതിയും സ്‌കൂളിന് മൊത്തത്തിൽ അക്കാദമിക് മാസ്റ്റർ പ്‌ളാൻ തയ്യാറാക്കലുമെല്ലാം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനപ്പെട്ട അടിസ്ഥാന ശിലകളാണ്. ആയിരം സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ര്ടതലത്തിലേക്കുയർത്തുന്ന പദ്ധതി ഇതിന്റെ ഫലമായുള്ളതാണ്.