ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും വൈവിധ്യവും വിപുലമായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കടപ്പുറം നോർത്ത് ജി എം എൽ പി സ്കൂളിൽ 16/8/23 ബുധനാഴ്ച ഇംഗ്ലീഷ് ക്ലബ് ' ട്വിങ്കിൾ ' പ്രവർത്തനമാരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഹമീദ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ലബിലേക്ക് തിരഞ്ഞെടുത്ത കുട്ടികളിൽ നിന്ന് നൂരിയക്ക്(4A) ക്ലബ്ബിൻ്റെ നേതൃസ്ഥാനം നൽകി. ആക്ഷൻ സേംഗ്, ഷോ ആൻ്റ് ടെൽ, റിഡിൽ ഗെയിം, സ്കിറ്റ്, സ്പീച്ച്, റസിറ്റേഷൻ തുടങ്ങിയ പരിപാടികൾ നടന്നു. ലാംഗ്വേജ് ഇൻ്ററാക്ടീവ് ക്ലാസ് മുറികളിലൂടെ ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള കൂടുതൽ അവസരം സൃഷ്ടിക്കാമെന്നും ഇംഗ്ലീഷ് സൗണ്ടുകൾ വേഗത്തിൽ മനസ്സിലാക്കാനും ഭാഷാ പഠനത്തിൽ മികവ് കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നും 5/10/23 വ്യാഴാഴ്ച അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസിൽ ഹമീദ് മാസ്റ്റർ പറഞ്ഞു.ആഴ്ചയിൽ ഒരു ദിവസം ഓരോ ക്ലാസുകളുടെ നേതൃത്വത്തിൽ ന്യൂസ് റീഡിംഗ്, തോട്ട് ഓഫ് ദി ഡെ,ആക്ടിവിറ്റി, സ്പീച്ച് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തിയ ഇംഗ്ലീഷ് അസംബ്ലി നടന്നു.

ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും, പഠനോത്സവത്തിൻ്റെ ഭാഗമായും ഇംഗ്ലീഷ് ഭാഷയിലുള്ള മനോഹരമായ കലാപ്രകടനങ്ങൾ സ്കൂളിൽ അരങ്ങേറി. ഇംഗ്ലീഷ് ഭാഷ പഠിക്കാൻ കുട്ടികൾക്ക് താൽപര്യം വർദ്ധിച്ചതായി രക്ഷിതാക്കളും അറിയിച്ചു.