കറുകറുത്തൊരു കാക്കമ്മ
പറന്നു വന്നു മുറ്റത്ത്
കാ കാ കരഞ്ഞല്ലോ
ചോറും കറിയും നൽകി ഞാൻ
വിശന്നു പോയോ കാക്കമ്മേ
വിറച്ചു പോയോ നീയിന്ന്
ചോദിച്ചപ്പോൾ കാക്കമ്മ
കാ കാ കരഞ്ഞല്ലോ
കൊറോണ വന്നു പെട്ടല്ലോ
തിന്നാനൊന്നും കിട്ടീല
വിശന്നു പോയി ഞാനിന്ന്
വിറച്ചു പോയി ഞാനിന്ന്
കരഞ്ഞു പറഞ്ഞു കാക്കമ്മ
പാറി പാറി പോയല്ലോ!