ആദ്യമായി അമ്മതൻ കൈപിടിച്ച്
ചിണുങ്ങി ചിണുങ്ങി ഞാൻ വന്നൊരു നാൾ
ബലൂണും മിഠായിയും കണ്ട നേരം
സന്തോഷമായി എൻ മനം നിറഞ്ഞു.
അക്കവും അക്ഷരവും പഠിച്ചു ഞങ്ങൾ
പാട്ടുകൾ പാടി രസിച്ചു ഞങ്ങൾ
വർഷങ്ങൾ ഓരോന്നായി മാഞ്ഞു പോയി
പിരിയാൻ പറ്റാത്തയെൻ കൂട്ടുകാരെ
മറക്കാൻ പറ്റാത്തയെൻ ഗുരക്കൻമാരെ
വിട്ടുപോകേണ്ട നാളടുത്തു.
ഒത്തിരി സങ്കടമെന്നുള്ളിലാർന്നു
എങ്കിലും ജീവിതത്താളുകളിൽ
മധുവൂറുന്ന ഓർമകളായ്
എന്നും നിറഞ്ഞീടുമെൻ വിദ്യാലയം