ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/*അറിയാതെ വന്ന അതിഥി*

*അറിയാതെ വന്ന അതിഥി*

നല്ല തണുപ്പുള്ള രാത്രി പുറത്ത് നല്ല മഴയും ഇടിയും ഉണ്ട്.അപ്പു തന്റെ പുതപ്പ് ശരീരത്തോട് ചേർത്ത് വെച്ചു. ഉറക്കത്തിനിടയിൽ തന്നെ ആരോ വിളിക്കുന്നത് പോലെ അവന് തോന്നി. അയാൾ പറഞ്ഞു " മകനെ നിന്റെ അമ്മയെ ഞാൻ കൊണ്ട് പോകുകയാണ്, ഇനി ഒരിക്കലും നിന്റെ അമ്മ നിന്റെ ജീവിതത്തിലേക്ക് വരില്ല" അയാളുടെ സംസാരത്തിനിടയിൽ അപ്പു മറുപടി പറഞ്ഞു "ഇല്ല ഒരിക്കലും ഇല്ല എന്റെ അമ്മയെ ഞാൻ ഒറ്റക്ക് പറഞ്ഞയക്കില്ല,ഞാനും വരും എന്റെ അമ്മയുടെ കൂടെ" എപ്പോൾ ആയാൾ പറഞ്ഞു" ഇല്ല മകനെ നിന്നെ ഞാൻ പിന്നെ കൊണ്ട് പോകാം,എന്ന് പറഞ്ഞ് ആ അതിഥി എങ്ങോട്ടോ മറഞ്ഞ് പോയി. രാവിലെ അപ്പു അമ്മയുടെ വിളി കേൾക്കാതെ ആണ് ഉണർന്നത്.അവൻ അമ്മയുടെ അടുത്ത് ചെന്നപ്പോൾ നല്ല ഉറക്കത്തിലായിരുന്നു അവന്റെ അമ്മ.അവൻ കുറെ തട്ടി വിളിച്ചപ്പോൾ ഉണരാത്ത അമ്മയെ കണ്ടപ്പോൾ അവൻ പൊട്ടി കരഞ്ഞു.അവന്റെ കരച്ചിൽ കേട്ട് അടുത്തുള്ളവർ വന്നപ്പോൾ പറഞ്ഞു മകനെ നിന്റെ അമ്മ ഈ ലോകം വിട്ട് പോയിരിക്കുന്നു. അപ്പൊൾ അവൻ ഓർമ വന്നു ഇന്നലെ നടന്ന തന്റെ അടുത്തേക്ക് വന്നത് മരണമെത്ത മാലാഖയുടെ അതിഥി ആയിരുന്നു എന്ന്.``````

ഫാത്തിമ റുഫ്‍സ
4 A ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ