ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ആത്മകഥ
ആത്മകഥ
കൂട്ടുകാരെ,
ഞാനാണ് covid -19.നിങ്ങൾ എല്ലാം എന്നെ സ്നേഹത്തോടെ കൊറോണ എന്ന് വിളിക്കും. ഞാൻ ജനിച്ചത് അങ്ങ് ചൈനയിൽ ആണ്. പിന്നീടുള്ള എന്റെ വളർച്ച പല രാജ്യങ്ങളിലായി പടർന്നു കിടക്കുന്നു. മനുഷ്യനാണ് എന്റെ വളർച്ചക്ക് വളം വച്ചു തന്നത്. വേണ്ടത്ര മുൻകരുതലുകളും സുരക്ഷാനടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഇന്ന് എനിക്ക് എതിരാളികൾ ഇല്ലാത്ത പോരാളിയായി വളരാൻ സാധിച്ചത്. ലോകമാകെ ഞാൻ വ്യാപിച്ചുകൊണ്ടിരിക്കെയാണ് ഇറ്റലിയിൽ നിന്നും വണ്ടി കയറി ഞാൻ സുന്ദരമായ ഈ കൊച്ചുകേരളത്തിൽ എത്തുന്നത്. എന്റെ വികൃതിത്തരങ്ങൾ ഇവിടെയും തുടർന്നപ്പോളാണ് ശൈലജ ടീച്ചർ വടി എടുത്തത്. പിന്നീടങ്ങോട്ട് പോലീസും, ആരോഗ്യപ്രവർത്തകരും, സർക്കാരും, ജനങ്ങളും ഒറ്റകെട്ടായി എന്നെ പ്രധിരോധിച്ചു. തോൽവിയെന്തെന്നറിയാതെ വന്ന എനിക്ക് കേരളം ശെരിക്കും ഒരു തിരിച്ചടിയായിരുന്നു. ഞാൻ കാരണം പല മേഖലയിലും നിങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നറിയാം. എന്നെ ഭയക്കേണ്ടതില്ല, ജാഗ്രത പാലിച്ചാൽ മതി. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ചു എല്ലാരും വീട്ടിൽ ഇരിക്കുക. നിപ്പയെ അതിജീവിച്ചതുപോലെ എന്നെയും നിങ്ങൾക്ക് അതിജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |