സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു സ്‌കൂൾ ആണ് ജി .എം.എൽ.പി സ്കൂൾ കൽപകഞ്ചേരി .1912 ൽ ആണ് ഈ സ്‌കൂൾ സ്ഥാപിതമായത് .ഗ്രാമ പ്രദേശത്തു ഉൾപ്പെടുന്ന ഈ സ്‌കൂൾ 1മുതൽ 4വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഉൾപ്പെടുന്നു. ഒരു മലയാളം മീഡിയം സ്‌കൂൾ ആണ് ഈ സ്‌കൂൾ .

                സ്കൂളിലേക്ക് റോഡ് സൗകര്യം ഉണ്ട് .കിണർ ആണ് ഇവിടത്തെ പ്രധാന കുടിവെള്ള സ്രോതസ് .കമ്പ്യൂട്ടർ ലാബ്‌ വായനാമൂല എന്നീ സൗകര്യങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റ് സാംഭിധാനം ഉണ്ട് .എന്നിരുന്നാലും ഈ സ്‌കൂൾ ഇപ്പോൾ വാടക കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ (2024)നാസർ കപ്പാട്ടിൽ പ്രഥാന അധ്യാപകനായ ഈ സ്കൂളിൽ 58 ആൺ കുട്ടികളും 56 പെൺകുട്ടികളും ഉൾപ്പെടെ 114 കുട്ടികൾ പഠിക്കുന്നു .

കൽപകഞ്ചേരി പഞ്ചായത്തിലെ 16-ാം വാർഡിലെ പാലോത്ത് എന്ന സ്ഥലത്താണ് കൽപകഞ്ചേരി ജി . എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1911 ൽ പ്രവർത്തനമാരംഭിച്ച സ്കൂൾ പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് .ഈ കാലയളവിൽ അനേകം പേർക്ക് അക്ഷരങ്ങളുടെ വെളിച്ചം നല്കാൻ കഴിഞ്ഞിട്ടുണ്ട് .മണ്ടയപ്പുറത് ബാവുണ്ണി മൂപ്പന്റെ മകൾ റസിയ എന്നവരുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ നിലകൊള്ളുന്നത് .24 സെനറ്റ് സ്ഥലത്തു ഒരു Pre- KER കെട്ടിടവും , ഒരു Post-KER കെട്ടിടവും അടങ്ങുന്നതാണ് സ്കൂൾ .