സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.