സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെ ക്ലാസുകളാണ് സ്‌കൂളിനുള്ളത്. ഒന്നാം ക്ലാസിലും രണ്ടാമ ക്ലാസിലും രണ്ട് ഡിവിഷനുകളും മൂന്ന്, നാല് ക്ലാസുകളിൽ മൂന്ന് വീതം ഡിവിഷനുകളുമുണ്ട്. സ്‌കൂളിന് തുറന്ന മൈതാനം ഇല്ലെങ്കിലും മഴയും വെയിലും ഏൽക്കാതെ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ ഷീറ്റ് മേഞ്ഞ വിശാലമായ മുറ്റമുണ്ട്. ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും കഠിനമായ ചൂട് വേളകളിലും സുഖകരമായ പഠനാന്തരീക്ഷം സാധ്യമാക്കുന്നതിന് എല്ലാ ക്ലാസ്സ് റൂമുകളും ഫാൻ സൗകര്യത്തോടെയാണുള്ളത്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാലും പ്രവർത്തിപ്പിക്കാവുന്ന ഇൻവെർട്ടർ സൗകര്യവും ഉണ്ട്.

പുതിയ ബിൽഡിങ് ഉദ്‌ഘാടനം

സ്‌കൂളിന് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. പി. ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച പുതിയ ബിൽഡിങ് സ്‌കൂളിന് സമർപ്പിച്ചു.

പാചകപ്പുര

വിശാലമായതും വൃത്തിയുള്ളതുമായ പാചകപ്പുരയും അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോക്ക് റൂമും സ്‌കൂളിന് പ്രത്യേകമായുണ്ട്. ആനക്കയം പഞ്ചായത്ത് ഭരണ സമിതി സർക്കാർ സ്‌കൂളുകൾക്ക് പ്രത്യേകമായി പാചക പാത്രങ്ങൾ വിതരണം ചെയ്യുന്നതിനാൽ എല്ലായ്പ്പോഴും പുതിയതും വൃത്തിയുള്ളതും കാലപ്പഴക്കം വന്ന് കേടാകാത്ത പാത്രങ്ങളിൽ തന്നെ ഭക്ഷണം പാചകം, വിതരണം എന്നിവ സാധ്യമാകുന്നു.

സാങ്കേതിക സൗകര്യങ്ങൾ

കൈറ്റ് വിതരണം ചെയ്ത ആറു കംപ്യൂട്ടറുകളും രണ്ട് പ്രൊജക്ടറുകളും അധ്യാപനത്തിന് ഉപയോഗിച്ച് വരുന്നു.