ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം . ഭൂമി നമൂക്ക് അമ്മയാണ് അതിലുളള മക്കളാണ് നമ്മൾ . നാം ധാരാളം മരങ്ങളും ചെടികളും നട്ടു വളർത്തണം . അങ്ങനെ നമുക്ക് നല്ല വായു ലഭിക്കും . മഴക്കാലമായാൽ നമ്മുടെ പരിസരത്ത് ധാരാളം വെള്ളം കെട്ടി നിൽക്കും. ചിരട്ടയിലും പാളയിലും പ്ലാസ്റ്റിക് ബോട്ടിലിലും മറ്റും , ഇവ വൃത്തിയാക്കിയില്ലെങ്കിൽ കൊതുകുകൾ പെരുകും . അങ്ങനെ നമുക്ക് പല രോഗങ്ങളും ഉണ്ടാകും ഇങ്ങനെ ഒരുപാട് ജീവനുകൾ നമുക്ക് നഷ്ടമായിട്ടുണ്ട് . അതുകൊണ്ട് നമ്മുടെ പരിസരം നാം വൃത്തിയാക്കണം . കിണറുകൾ ബ്ളീച്ചിംഗ് പൗഡർ ഇട്ട് വൃത്തിയാക്കണം കിണറിലേക്ക് ചപ്പുചവറുകൾ വീഴുന്നത് നാം ശ്രദ്ധിക്കണം . അതുപോലെ ഫാക്ടറിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉള്ള പുകകൾ പ്രകൃതിക്ക് നാശ വരുത്തും .ചില ശബ്ദങ്ങളും നമ്മുടെ കേൾവിക്ക് അപകടകരമാണ് . രോഗങ്ങൾക്ക് എതിരെ നാം ചില മു൯കരുതലുകൾ എടുക്കണം . ശുചീകരണം പോലെ തന്നെ കുത്തിവെപ്പുകളും പ്രധാനപ്പെട്ടതാണ് . കുത്തിവെപ്പുകൾ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കും . ഭക്ഷണം പാചകം ചെയ്യുമ്പോൾ നന്നായി കഴുകി ഉപയോഗിക്കുക . ഭക്ഷണം കഴിക്കുമ്പോൾ കൈയ്യും വായും നന്നായി കഴുകുക . അതുപോലെ ലോകം ഇന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോവിഡ് 19 , ഈ രോഗം കൊണ്ട് നഷ്ടമായത് എത്രപേരുടെ ജിവനാണ് ! എത്ര ആളുകളാണ് ഈരോഗം കൊണ്ട് ബുദ്ധിമുട്ടുന്നത് ഈരോഗവും നമുക്ക് പ്രതിരോധത്തിലൂടെ തടുക്കാൻ സാധിക്കും . നമ്മുടെ കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |