സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മത്സരങ്ങൾ,വിജയങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ കൊടുക്കാൻ എല്ലാ വർഷവും ശ്രമിക്കുന്നു. സ്കൂൾതലത്തിൽ കല, കായിക, പ്രവർത്തി പരിചയ ശാസ്ത്രമേളകൾ, എന്നിവ വിപുലമായി നടത്തി വരുന്നു.അതിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യാറുണ്ട്. . 2023-2024 അധ്യയന വർഷത്തിൽ സബ്ജില്ലാ ശാസ്ത്രമേളയിൽ ആനക്കയം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ സ്കൂൾ എന്ന നേട്ടവും ജിഎംഎൽപി സ്കൂൾ പന്തല്ലൂരിന് ലഭിച്ചു.

അംഗീകാരങ്ങൾ

സബ്ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ക്വിസ് മത്സരങ്ങൾ, ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരം, അക്ഷരമുറ്റം ക്വിസ്, വാഗ് മയം പരീക്ഷ, ശുചിത്വ മിഷൻ നടത്തിയ ക്വിസ് മത്സരം, അറബിക് ക്വിസ് തുടങ്ങി പങ്കെടുത്ത എല്ലാ മത്സര പരീക്ഷകളിലും മികച്ച വിജയം നേടിയ വർഷമാണ് 2023-2024 അധ്യയന വർഷം. സബ്ജില്ലാ ഗണിത ക്വിസ്സിൽ ഒന്നാം സ്ഥാനം പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നാം സ്ഥാനം ശിചിത്വ മിഷൻ ക്വിസിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം സബ്ജില്ലാതല അറബിക് ഒന്നാം സ്ഥാനം, മെഗാ കിസ് ഒന്നാംസ്ഥാനം എന്നിവ കരസ്ഥമാക്കി 2023-2024 അധ്യയന വർഷത്തിലെ നാലാം തരം വിദ്യാർത്ഥി അൻസിൽ അഹമ്മദ് സ്കൂളിൻറെ മിന്നും താരമായി.

രക്ഷിതാക്കൾക്ക്

സാഹിതീയം ക്വിസ്, സ്റ്റാറ്റസ് ചലഞ്ച്, എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച നമ്മുടെ രക്ഷിതാക്കളും സ്കൂളിൻറെ പ്രവർത്തനങ്ങളിൽ തങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി. ഷാനവാസ് മാസ്റ്റർ കരുളായിയുടെ സ്മാർട്ട് പാരന്റിങ് ക്ലാസ് നമ്മുടെ രക്ഷിതാക്കൾക്ക് ഉണർവ് നൽകി.