മഹാമാരി

നാടെങ്ങും നെട്ടോട്ടമോടുന്നു ജീവനിനായി
കണ്ണിനാൽ കാണാതൊരുഅണുവിനെ പേടിച്ചു
നാടല്ല, വീടല്ല, നിന്നയിടമില്ല
ചലനമറ്റിതാ നിൽക്കുന്നു ഭുലോകർ

സ്നേഹിതാ നിന്റെയൊരു ശ്വാസത്തിനെപ്പോലും
പേടിച്ചകലുന്ന വിധിയിലായ്‌ വന്നിതാ
ശത്രുവും മിത്രവും നാനാമതങ്ങളും
തുല്യനായി നിൽക്കുന്നു ഭൂലോകമണ്ണിൽ

കേട്ടാൽ ഭയക്കുന്നു കൊറോണതന് നാമവും
മഹാമാരിതൻ അശാന്ത പ്രകൃതിയും
ഓടേണ്ട നമ്മുടെ നാടിനായി നിലകൊള്ളാം
ശുദ്ധി വരുത്തി ......പോരാളിയാവാം

                                              

അനഫിയ
6A ജി എം എച്ച് എസ് നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത