ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2017-18മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച GRHSS KOTTAKKAl ന് AEO ശ്രീ ഇക്ബാൽ സാർ ട്രോഫി സമ്മാനിക്കുന്നു.......
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച (AUG 6 2018)യുദ്ധവിരുദ്ധ കൂട്ട ചിത്രം വരയിൽ നിന്ന്..... പ്രശസ്ത ചിത്രകാരൻ ശ്രീ. ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി കെ.വി.ലത ടീച്ചർ അധ്യക്ഷത വഹിച്ചു.....
''''Aug 6 2018ഫിരോഷിമാദിനാചരണം''
അക്ഷരപൂക്കാലം 2018
ഗവ:രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2000 കുടുംബ മാഗസിനുകളുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ ശ്രീ.എം.എൻ.കാരശ്ശേരി നിർവ്വഹിച്ചു.വൈവിധ്യമാർന്ന മാഗസിനുകളാണ് ഓരോ കുട്ടിക്കും ഒരു മാസിക എന്ന പരിപാടിയിലൂടെ സമർപ്പിക്കപ്പെട്ടത് .ഹെഡ്മിസ്ട്രസ്സ് കെ.വി.ലത അധ്യക്ഷത വഹിച്ചു.പ്രൻസിപ്പൽ ഇ.എൻ .വനജ,കെ,പദ്മനാഭൻ മാസ്റ്റർ,എ .സമീർ ബാബു,കെ.മുജീബ് റഹിമാൻ കെ.സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു .
കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഇന്ദ്രധനുസ്സ് എന്ന പേരിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ ഉദ്ഘാടനം ചെയ്തു. ശ്രീ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പാഠപുസ്തക നിർമ്മാണ സമിതി അംഗം ശ്രീ കെ മനോഹരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ രാമചന്ദ്രൻ മഠത്തിൽ, ഹെഡ് മിസ്ട്രസ് ശ്രീമതി കെ വി ലത , പ്രിൻസിപ്പൽ ശ്രീമതി ഇ എൻ വനജ , ശ്രീ കെ പദ്മനാഭൻ മാസ്റ്റർ , ശ്രീമതി കെ കെ നിർമ്മല , സെയ്ദ് ഹാഷിം കെ വി എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കോർഡിനേറ്റർ ശ്രീ എ കെ സുധാകരൻ സ്വാഗതവും സി ടി ജ്യോതി നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന് ശേഷം വയലാർ ഗാനാലാപന മത്സരം നടത്തി. മുനിസിപ്പൽ അതിർത്തിക്കുള്ളിലെ എൽ പി , യു പി , എച് എസ്കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ മത്സരത്തിൽ എച് എസ് വിഭാഗത്തിൽ വർഷ പ്രജിത് , ശ്വേത എൻ (ജി ആർ എച്ച് എസ് എസ് കോട്ടക്കൽ ), പാർവതി പ്രകാശ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശ്രീ നന്ദ (എൻ എസ് എസ് കോട്ടക്കൽ ),നമിത കെ എം (ജി എം യു പി എസ് കോട്ടക്കൽ) പ്രിയം വദ ദാസ് ( ജി ആർ എച്ച് എസ് എസ് കോട്ടക്കൽ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.എൽ പി വിഭാഗത്തിൽ ദേവിക ടി പി (ജി എൽ പി എസ് കോട്ടക്കൽ ) ജന്ന ഷെറി കെ ((ജി യു പി എസ് കോട്ടക്കൽ), അളകനന്ദ പ്രവീൺ എൻ (എൻ എസ് എസ് കോട്ടക്കൽ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമാപന സമ്മേളനത്തിൽ വിജയികൾക്ക് കാഷ് പ്രൈസും മെമന്റോയും നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. എ ഇ ഒ ശ്രീ ഹുസ്സൈൻ പി , വിദ്യാരംഗം സബ്ജില്ലാ കോർഡിനേറ്റർ പി ഇന്ദിര ദേവി , പി ടി എ പ്രസിഡന്റ് ഡോ. സന്തോഷ് വള്ളിക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾക്ക് സ്‌കൂളിന് 2014 ൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം ലഭിച്ചു.ഏറ്റവും നല്ല കൺവീനറായി സ്‌കൂളിലെ യു.പി.അധ്യാപകനായ ശ്രീ .സുധാകരൻ മാസ്റ്ററെ തിരഞ്ഞെടുത്തു.വിദ്യാരംഗം മാസികക്ക് ഏറ്റവും നല്ല മാസികക്കുള്ള പുരസ്കാരവും ലഭിച്ചു.
പ്രമാണം:Magazine 2014.pdf