ദൂതൻ      

മരണത്തിൻ കൈകളാൽ തലോടി കൺപോളകൾ
നിത്യ നിദ്രയിലേക്കു നയിച്ചു വിട്ടു
ആർക്കും തടയുവാനാവാതെ ദൂതൻ,
നിയമമല്ലെ കണ്ണീർ വാർത്തിട്ടെന്തു കാര്യം
മരണ ദൂതനെത്തുന്നു വിളിക്കുവാൻ വിളിച്ചു കൊണ്ടുപോകാൻ
സമ്മതം നോക്കാതെ കൊണ്ടു പോവുന്നവൻ
മറ്റൊരു ലോകത്തേക്കെന്നു മാത്രം
ചെറുക്കുവാനാവില്ലെങ്കിലും
പതിയെ മറക്കുന്നിതാ തൻ മനസ്സാലെ
കാണില്ല, അറിയില്ല,
എപ്പോൾ ആരെ അവൻ കൊണ്ടു പോകുമെന്ന്
ആരാണ് ആ ദൂതനെന്ന്
പലതായ് വരുമവൻ
പല വേഷങ്ങളിൽ പല രൂപങ്ങളിൽ
ആർക്കുമറിയില്ല എന്തെന്ന് ഏതെന്ന്
നായയായോ അതോ കാലൻ കോഴിയായോ
മരണ ദൂതാ എനിക്കറിയില്ല
എന്തിനുനീ കൺപോ -
ളകളെ വലിച്ചിട്ടടക്കുന്നു

 

ദേവിക. കെ
6 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത