അമ്മ മാലാഖ      

മാലാഖ കുപ്പായമിട്ട് പതിവു പോലെ അമ്മ ഭൂമിയിലെ മാലാഖയായി ഇറങ്ങി. പതിവില്ലാതെ അമ്മ എനിക്കൊരു ചോക്ലേറ്റ് തന്നു . ചോക്ലേറ്റ് കിട്ടിയ സന്തോഷത്തിൽ അമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു ചുവന്നു. കാരണമെന്തെന്ന് ചോദിച്ചില്ല. അമ്മക്ക് പോകാനുള്ള ബസ് പുറത്തു നിന്ന് ശബ്ദമുണ്ടാക്കി തുടങ്ങി. കൈ വീശി ഞാനമ്മയെയാത്രയാക്കി. സ്കൂൾ പൂട്ടിയിരുന്നു. അത് കൊണ്ട് നേരത്തേ അമ്മയെ കാത്തിരിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മേശപ്പുറത്തുള്ള ലാൻഡ് ഫോൺ ബെല്ലടിച്ചു. മുത്തശ്ശി അയൽവക്കത്ത് വരെ പോയതു കൊണ്ട് കുറച്ച് പ്രയാസപെട്ടിട്ടാണെങ്കിലും ഞാൻ ഫോണടുത്തു. അമ്മയായി രുന്നുഅമ്മ പറഞ്ഞു "ആ മോളെ ഞാനിന്ന് വരില്ല" "അമ്മക്ക് വേണ്ടി ഞാൻ കാത്തിരുന്നു" " അത് മോളേ ഒരു നെഴ് സ് വന്നിട്ടില്ല അമ്മ വെക്യാട്ടോ! മുത്തശ്ശിയോട് പറയണേ "ഒരു മ്മയും തന്ന് അമ്മ ഫോൺ കട്ട് ചെയ്തു മുത്തശ്ശിയോട് കാര്യങ്ങളൊക്കെ പറഞ്ഞു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ആനുണകൾ വീണ്ടും ആവർത്തിച്ചു. പിന്നീട് ആ വിളികളും നിലച്ചു. അമ്മയുടെ ശബ്ദം പോലു കേൾക്കാത്ത കുറേ നാളുകൾ അമ്മ വരുന്നതും കാത്ത് കുറേ നാളുകൾ ഞങ്ങളുടെ വീട്ടിലേക്കാരും വരില്ല ചിന്നൂന്റെ വീട്ടിലേക്ക് ഞാൻ പോകുമ്പോഴൊക്കെ അവളുടെ അമ്മ വാതിലടച്ചിടും. വീടിന്റെ മുറ്റത്തു കിടന്ന പത്രം എടുത്തു വായിക്കാൻ തുടങ്ങി കൊ... കൊ... റോ... ണ കൊറോണ യോ അതെന്താ ! അച്ഛനോടു ചോദിച്ചപ്പോൾ അച്ഛൻ നിസ്സഹായാവസ്ഥയിൽ എന്നെ നോക്കി മുത്തശ്ശിയോട് ചോദിച്ചപ്പോൾ എന്നെ നോക്കി കരഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി ഇത് സങ്കടപ്പെടുത്തുന്നതാണെന്ന് മനസ്സിലായത് . ഇപ്പോഴാ ഓർമ വന്നത് അച്ഛൻ മുത്തശ്ശിയോട് പറഞ്ഞത് . കല്യാണിക്ക് കൊറോണ യാണെന്ന് കല്യാണിന്ന് പറയണത് ന്റെ അമ്മയാ അപ്പോ അമ്മക്കും കൊറോണ യാണോ ? അമ്മ മരിക്കോ ? അപ്പോഴാണ് ഭയമെന്ന വികാരം എന്നെ ഏറ്റവും കൂടുതൽ പിടിച്ച് കുലുക്കിയ നിമിഷം . അച്ഛനോട് ചോദിച്ചു അമ്മക്ക് കൊറോണയാണോ ? അമ്മ മരിക്കോ? അതോണ്ടാണോ ആരും നമ്മടെ വീട്ടിലേക്ക് വരാത്തെ ? ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ കെട്ടി പിടിച്ച് കരഞ്ഞു. അച്ഛന്റെ പ്രവർത്തി എന്റെ പ്രതീഷകൾ നശിപ്പിച്ചു. അന്നുമുതൽ ഞാൻ ഭയപ്പെടാൻ തുടങ്ങി .ഭയം എന്ന വികാരം എന്നെ വേട്ടയാടിയ ദിവസങ്ങളായിരുന്നു അത്. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഓയ് .... ഓയ് ശബ്ദമുണ്ടാക്കി ഒരു ആമ്പുലൻസ് മുറ്റത്ത് വന്നു നിന്നു അതിൽ നിന്നും എന്റെ പ്രിയപ്പെട്ട അമ്മ ഇറങ്ങി വന്നു അമ്മേ എന്ന് ഞാൻ കാലങ്ങൾക്കു ശേഷം ഉറക്കെ വിളിച്ചു. അമ്മ വന്നതോടെ സങ്കടമായ ആ കടലിൽ നിന്ന് ഞങ്ങൾ കര കയറി. അതെ ഞങ്ങൾ അതിജീവിച്ചു. എല്ലാം മാറി എന്നാൽ ആരും ഞങ്ങളുടെ വീട്ടിലേക്ക് വന്നില്ല എല്ലാം മാറിയാലും മാറാത്ത ചില ഹൃദയങ്ങൾ ഉണ്ടാകുമല്ലോ. എല്ലാ ശരിയാകും. അമ്മ വന്നല്ലോ

ഷഹനത്ത് മറിയം
6 A ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ