ജിയുപിഎസ് മടിക്കൈ ആലംപാടി/അക്ഷരവൃക്ഷം/ മാളുവിന്റെ അവധിക്കാലം

മാളുവിന്റെ അവധിക്കാലം

ഇക്കൊല്ലം അവധിക്കാലത്തിന്‌ മുൻപേ സ്കൂൾ അടച്ചു. ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കയായിരുന്നു മാളു എന്ന കൊച്ചു മിടുക്കി. നഗരത്തിലെ ഒരു വലിയ കെട്ടിടത്തിലായിരുന്നു അവളുടെ താമസം. ഒരിക്കൽ അവൾ അയൽവീട്ടിലേക്ക് പോയി. അവളുടെ കൂട്ടുകാരിയായ പാറുവിന്റെ വീടായിരുന്നു അത്. എന്നാൽ മാളു എത്ര വിളിച്ചിട്ടും പാറു കളിക്കാൻ വന്നില്ല. നിരാശയോടെ വീട്ടിലേക്ക് മടങ്ങുമ്പോളാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത്. പാതകളെല്ലാം വിജനമായി കിടക്കുന്നു. ഒരൊറ്റ വാഹനം പോലുമില്ല. വരുന്ന വാഹനങ്ങളെല്ലാം പോലീസുകാർ തടഞ്ഞു വയ്ക്കുന്നുമുണ്ട്. മാളുവിന്‌ അതിശയമായി. എന്താണ് ഞാനീ കാണുന്നത്. ഇന്നലെ വരെ വാഹനങ്ങളുടെ ശബ്ദം കേട്ട് ഞങ്ങൾ ഉറങ്ങിയിട്ടേയില്ല. ഒന്നും മനസ്സിലാവുന്നില്ലല്ലോ... അവൾ അച്ഛന്റെ അടുത്തേക്കോടി. അച്ഛൻ അപ്പോൾ വാർത്ത കാണുകയായിരുന്നു. മാളു ചോദിച്ചു.. "എന്താണച്ഛാ ഇത്, റോഡിൽ ഒരാളുപോലും ഇല്ലല്ലോ? പാറു വാണെങ്കിൽ പുറത്തു വരുന്നത് പോലുമില്ല. അച്ഛൻ അവളോട് കളിക്കാൻ വരാൻ പറയുമോ? "അപ്പോൾ അച്ഛൻ പറഞ്ഞു. "മോളെ, ഇപ്പോൾ കൊറോണ എന്ന ഭീകരൻ വൈറസ് നമ്മുടെ കേരളത്തിലേക്കും വന്നിരിക്കുകയാണ്.അതുകൊണ്ട് കേരളത്തിന്റെ നല്ലതിനുവേണ്ടി നമ്മുടെ സർക്കാർ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചി രിക്കുകയാണ്. അതിനാൽ മെയ് 3വരെ ആരും പുറത്തിറങ്ങരുത്. "ഒരു ചെറിയ ജീവിയെക്കൊണ്ട് മനുഷ്യരെ ഇത്രയും അനുസരണയുള്ളവരാക്കി തീർക്കാൻ പറ്റുമോ? അവൾക്ക് അതിശയമായി. "അതെ മോളെ, ഇപ്പോൾ കൊറോണയെ പ്പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. അതു കൊണ്ട് മോളും പുറത്തിറങ്ങരുത് കേട്ടോ? "അച്ഛൻ പറഞ്ഞു. "അപ്പോൾ ഞാനിവിടെ എന്തു ചെയ്യാനാണച്ഛാ? " മാളുവിന്‌ സംശയമായി. ഈ അവധിക്കാലത്ത് മോളിവിടെ ഇരുന്ന് പഠിക്കുകയോ വായിക്കുകയോ എഴുതുകയോ ചെയ്യാം. ചിത്രം വരയ്ക്കാം. പൂച്ചെടികൾ വച്ചു പിടിപ്പിക്കാം. ദാഹിച്ചു വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കാം. അച്ഛനാണെങ്കിൽ ഓഫീസുമില്ല. അതുകൊണ്ട് നമുക്ക് കളിക്കുകയും ചെയ്യാം.. ഹായ്.. മാളുവിന്‌ സന്തോഷമായി.

ശിവാനി വിജയൻ
6 A ജിയുപിഎസ് മടിക്കൈ ആലംപാടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ